വേഗം പ്രമോഷനെത്തണം; വണ്ഡേഭാരത്തിൽ കുതിച്ച് കുഞ്ചാക്കോ ബോബൻ

ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാനുഭവം  സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിൻ്റെ സേവനങ്ങൾ ലഭ്യമാണ്. കഴിഞ്ഞ അഴ്ച മുതൽ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി.  ഇതിൽ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. നിരവധി…

ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാനുഭവം  സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിൻ്റെ സേവനങ്ങൾ ലഭ്യമാണ്. കഴിഞ്ഞ അഴ്ച മുതൽ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി.  ഇതിൽ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. നിരവധി ആളുകളാണ് വന്ദേഭാരതിൽ യാത്രാനുഭവം പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഇപ്പോഴിതാ വന്ദേഭാരത് യാത്രാ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് കുഞ്ചാക്കോ വന്ദേഭാരതിൽ യാത്ര ചെയ്തത്. എത്രയും പെട്ടെന്ന് കൊച്ചിയിലേക്ക് എത്താൻ വേണ്ടിയാണ് താരം യാത്രയ്ക്കായി വന്ദേഭാരത് തിരഞ്ഞെടുത്തത്.കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്.മൂന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് വന്ദേഭാരതില്‍ കണ്ണൂരില്‍ നിന്നു കൊച്ചിയില്‍ എത്താം എന്നതാണ് താരം വന്ദേഭാരത് യാത്ര തിരഞ്ഞെടുക്കാന്‍ കാരണം.

ഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ ഒക്ടോബർ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ  മാധ്യമങ്ങൾക്ക്  നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും ഇതൊരു ആക്ഷന്‍ പടമല്ലെന്നും ടിനു പാപ്പച്ചൻ മുൻപ്  വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകും. അല്ലാതെ ഇറങ്ങി അടിക്കുന്ന പരിപാടിയല്ല എന്നാണാണ് ടിനു പാപ്പച്ചൻ പറഞ്ഞത്. അതെ സമയം സംസ്ഥാനത്തിന് രണ്ടാമത് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേക്ക് വൻനേട്ടം. ട്രെയിൻ യഥാർഥ സർവീസ് ആരംഭിച്ചത് മുതൽ തിരൂരിൽ നിന്ന് ടിക്കറ്റ് കിട്ടാനില്ല. നിലവിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന രണ്ട് സർവീസിനും ടിക്കറ്റിന്‍റെ കാര്യത്തിൽ സമാന സ്ഥിതിയാണ്. അതെ സമയം  വന്ദേഭാരത് ട്രെയിനുകൾക്ക്‌ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ്‌ പറയപ്പെടുന്നതെങ്കിലും കേരളത്തിലെ പാതകളിൽ ഒരിക്കലും ഇത്‌ സാധ്യമാകില്ലെന്ന്‌ വിദഗ്‌ധർ പറയുന്നു. ദക്ഷിണ റെയിൽവേയിൽ ഒരിടത്തും ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ഓടുന്നില്ല. കേരളത്തിൽ പാളങ്ങളുടെ ഗുണനിലവാരം, വളവുകൾ, കയറ്റിറക്കങ്ങൾ, ഉയർന്ന അളവിലുള്ള ട്രെയിൻ ഗതാഗതം തുടങ്ങിയവയാണ്‌ ട്രെയിനുകൾ വേഗത്തിലോടിക്കാൻ തടസ്സം.