ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന് മാത്രമാണ് !!

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന് മാത്രമാണ് എന്ന് മനസിലാവാണമെങ്കിൽ കഥാവശേഷൻ എന്ന ചിത്രം കണ്ടാൽ മതിയാകും . കോമഡി ചിത്രങ്ങളിലൂടെ തിളങ്ങി തന്റെതായ…

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന് മാത്രമാണ് എന്ന് മനസിലാവാണമെങ്കിൽ കഥാവശേഷൻ എന്ന ചിത്രം കണ്ടാൽ മതിയാകും . കോമഡി ചിത്രങ്ങളിലൂടെ തിളങ്ങി തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി ജോഷിയുടെ റൺവെ പോലുള്ള ത്രില്ലെർ മൂഡിലുള്ള പടത്തിലൊക്കെ അഭിനയിച്ചു വിജയം നേടി നിൽക്കുന്ന സമയത്താണ് ദിലീപ് ഇങ്ങനെ ഒരു പടം ചെയ്യാൻ മുതിരുന്നത്, പടത്തിന്റെ നിർമ്മാണവും കൂടി അദ്ദേഹം ഏറ്റെടുത്തു എന്നതും മറ്റൊരു പ്രത്യേകതയാണ്.അതുകൊണ്ടുതന്നെ ടി വി ചന്ദ്രൻ -ദിലീപ് കൂട്ടുകെട്ടിൽ ഒരു പടം വരുന്നു എന്ന വാർത്ത അന്ന് സിനിമാമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. മനുഷ്വത്വം എന്ന സത്യത്തെ വളരെ വിശദമായി തന്നെ കാണിച്ച തിരക്കഥയാണ് ടി വി സാർ പടത്തിൽ ഒരുക്കിയത്.

അത് എത്രമാത്രം ആഴത്തിൽ ഇറങ്ങി ചെന്ന് പെർഫോം ചെയ്യാൻ പറ്റുമോ അത്രയും തന്നെ ദിലീപ് അഭിനയിച്ചു പ്രതിഫലിപ്പിച്ചിട്ടുണ്ട്.മികച്ച രണ്ടാമത്തെ സിനിമക്കും മികച്ച തിരക്കഥക്കുമുള്ള സംസ്ഥാന അവാർഡ് നേടിയത് ചുമ്മാതല്ല എന്ന് സാരം. കഥാവശേഷൻ എന്നാൽ പരേതൻ അല്ലെങ്കിൽ കഥകൾ മാത്രം അവശേഷിപ്പിച്ചയാൾ എന്നർത്ഥം.ഗോപിനാഥൻ (ദിലീപ് )എന്നാണ് അയാളുടെ പേര്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്താണെന്ന് മനസിലാക്കിയ അയാൾ ആത്മഹത്യ ചെയ്യുകയാണ്. പ്രതിശുധ വധുവായ രേണുക (ജ്യോതിർമയി ) ഈ കടുംകൈ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചിറങ്ങുകയാണ്. അവിടെ നിന്നും ഗോപിയുടെ കഥകൾ ആരംഭിക്കുന്നു. എല്ലാവർക്കും എന്നും നന്മകൾ മാത്രം വരാനും നല്ലത് മാത്രം ചെയ്യാനും മനസുള്ള ഗോപി ഇന്നും ഓരോ മനുഷ്യനിലും ജീവിച്ചിരിപ്പുണ്ട്. അതിനാൽ ഗോപി അമരനാണ്. ഒരുപക്ഷേ പത്തു വർഷത്തിന് ശേഷം വന്ന ദുൽകറിന്റെ ചാർളി ഗോപിയുടെ കളർഫുൾ & എനെർജിറ്റിക് വേർഷൻ ആണെന്ന് പറയാം. ഗോപിയുടെ കഥ ഇന്ത്യയിൽ തന്നെ പല ഭാഷക്കാർക്കും അറിയാം, അതിൽ തമിഴനും ബംഗാളിയും ഗുജറാത്തിയും എല്ലാമുണ്ട്.

നാട്ടിലെ ബന്ധുക്കളിലും കൂട്ടുകാരിലും കാമുകിയിലും സഹപ്രവർത്തകരിലുമെല്ലാം അവർ പറയുന്ന അയാൾ അവശേഷിപ്പിച്ച കഥയിൽ ജീവിക്കുന്നു. പടത്തിൽ അഭിനയിച്ചവരെല്ലാം അവരവരുടെ വേഷങ്ങൾ നന്നാക്കി. എന്നാലും കള്ളനായി വന്ന ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രം ഒരുപടി മുകളിൽ നിൽക്കുന്ന ഒന്നായിരുന്നു. കോമഡിയിലെ നിന്നും സീരിയസിലേക്കുള്ള ചവിട്ടുപാടിയാണ് അദ്ദേഹത്തിന് ഈ ചിത്രം. വിദ്യാധരൻ മാഷിന്റെ ശബ്ദത്തിൽ കണ്ണു നട്ട് കാത്തിരുന്നിട്ടും എന്ന പാട്ട് പാടി അഭിനയിക്കാനും അദ്ദേഹത്തിനു സാധിച്ചു. ദിലീപിന് വേണ്ടി ജയചന്ദ്രൻ ഈ പാട്ടിൽ പാടിയപ്പോൾ പടത്തിന്റെ ആത്മാവ് മുഴുവൻ ആവാഹിച്ച ഈ ഗാനം രചിച്ചു ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിർവഹിച്ചു എം ജയചന്ദ്രനും ഇതിൽ ഭാഗമായി. ഈ പാട്ടിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീതത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. 2004ൽ പെരുന്നാളിന് ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിൽ കഥാവശേഷൻ റിലീസ് ആയപ്പോൾ കൂടെ വന്നത് മാമ്പഴക്കാലം, ബ്ലാക്ക്, പെരുമഴക്കാലം എന്നീ ചിത്രങ്ങളാണ്. വീണ്ടും കോമഡിക്ക് വിട്ടുകൊടുക്കാതെ അല്ലെങ്കിൽ ഇതുപോലുള്ള സീരിയസ് വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ദിലീപ് ജനപ്രിയനായകൻ എന്നതിനേക്കാൾ മുകളിൽ എത്താൻ കഴിഞ്ഞേനെ.