എന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍..!! വിവാദങ്ങള്‍ക്ക് തിരികൊളുത്തി താപ്‌സി പന്നു

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് താപ്‌സി പന്നു. ഒരു നടി എന്നതിലുപരി സ്വന്തം വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുല്‍ ബോധമുള്ള വ്യക്തി കൂടിയാണ് ഈ താരം.…

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് താപ്‌സി പന്നു. ഒരു നടി എന്നതിലുപരി സ്വന്തം വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുല്‍ ബോധമുള്ള വ്യക്തി കൂടിയാണ് ഈ താരം. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പലപ്പോഴും പൊതുവേദികളിലടക്കം താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ചിലപ്പോഴൊക്കെ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളായും വന്നിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തന്നെ തളര്‍ത്താനാവില്ലെന്ന് താരം പലതവണ തെളിയിച്ച് കഴിഞ്ഞതാണ്.

ഇപ്പോഴിതാ താപ്‌സി നടത്തിയ മറ്റൊരു പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്. തന്റെ മുന്‍കാമുകന്മാരെ കുറിച്ചാണ് താപ്‌സി പറയുന്നത്. തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു എന്നാണ് ബോളിവുഡ് താരം തപ്സി പന്നുവിന്റെ വെളിപ്പെടുത്തല്‍. താരം ഇങ്ങനെ പറയാനുണ്ടായ കാര്യവും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ചൂതാട്ടത്തിലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് അവരെന്നായിരുന്നു താരത്തിന്റെ മറുപടി. നടിയുടെ ആരോപണത്തിന് സമ്മിശ്രമായിട്ടുള്ള പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ചിലര്‍ താപ്‌സി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ പറയുന്നത് അത് താപ്‌സിയുടെ പിടിപ്പ്‌കേടുകൊണ്ട് സംഭവിച്ചതാണെന്നാണ്.

വാസ്തവത്തില്‍ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു നായികയുടെ കാമുകന്‍ ആകാനുള്ള സമയം കിട്ടി എന്ന് വരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കില്‍ നല്ല കാശും കൈയ്യില്‍ വേണം. എന്നൊക്കെയാണ് ചിലര്‍ തപ്‌സിയെ വമിര്‍ശിക്കുന്നത്.