‘ബാഹുബലി’യിൽ തനിക്കു ഒരുസ്വീകാര്യതയും ലഭിച്ചില്ല! നേട്ടങ്ങൾ മുഴുവനും അവർക്ക്, തമന്ന 

ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർ ഉറ്റുനോക്കിയ ഒരു ചിത്രമാണ് ‘ബാഹുബലി’. അതിലെ സുപ്രധാന വേഷത്തിൽ എത്തിയ നായിക ആയിരുന്നു തമന്ന, താരം ഇപ്പോൾ പറയുന്നു ബാഹുബലി തനിക്കൊരു നേട്ടവും ഉണ്ടാക്കി തന്നില്ല എന്ന്. ഇത്രയും വിജയ൦…

ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർ ഉറ്റുനോക്കിയ ഒരു ചിത്രമാണ് ‘ബാഹുബലി’. അതിലെ സുപ്രധാന വേഷത്തിൽ എത്തിയ നായിക ആയിരുന്നു തമന്ന, താരം ഇപ്പോൾ പറയുന്നു ബാഹുബലി തനിക്കൊരു നേട്ടവും ഉണ്ടാക്കി തന്നില്ല എന്ന്. ഇത്രയും വിജയ൦ നേടിയ ഈ ചിത്രത്തിൽ തനിക്കൊരു സ്വീകാര്യതും ലഭിക്കാഞ്ഞതിൽ ഒരുപാടു വിഷമം തോന്നി, എന്നാൽ ഈ ചിത്രം കൊണ്ട് നേട്ടം ഉണ്ടായിട്ടുണ്ട്.

ചിത്രത്തിൽ റാണക്കും, പ്രഭാസിനും ലഭിച്ച സ്വീകാര്യത പോലും തനിക്കു ലഭിച്ചില്ല, എപ്പോളും ആക്ഷൻ ചിത്രങ്ങളിൽ നേട്ടം നായകന്മാർക്ക് ആയിരിക്കും, അതുകൊണ്ടു തന്നെ ഈ ചിത്രം കൊണ്ട് നേട്ടം ലഭിച്ചത് റാണക്കും, പ്രഭാസിനും ആയിരുന്നു തമന്ന പറയുന്നു ഫിലിം കംപാനിയനെ നൽകിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ബാഹുബലിയിൽ അവന്തിക എന്ന കഥപാത്രത്തെയായിരുന്നു തമന്ന അവതരിപ്പിച്ചത്, ആ ഒരു കഥപാത്രം സിനിമയിൽ നന്നായി തിളങ്ങി എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ചു നിമിഷങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചത്, ഒരു ജൂനിയർ ആർട്ടിസ്റ്റിനു പോലും കിട്ടിയ വില തനിക്കു ആ ചിത്രത്തിൽ ലഭിച്ചില്ല  എന്നും താരം മുൻപ് പറഞ്ഞിരുന്നു , ആക്ഷൻ സിനിമകളിൽ പുരുഷന്മാർക്ക് ആണ് കൂടുതൽ നേട്ടം ഉണ്ടാകുന്നു എന്നാണ് താരം പറയുന്നത്.