തമന്നയുടെ മുൻകാമുകൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ? അബ്ദുൽ റസാഖ് വിവാഹിതനായി കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലാണ് ; മറുപടിയുമായി താരം

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നായികയാണ് തമന്ന ഭാട്ടിയ. താരവുമായി ബന്ധപ്പെട്ടു വന്ന ഒരു വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി തമന്ന ഭാട്ടിയ പ്രണയത്തിലായിരുന്നു എന്ന വാർത്തയിൽ പ്രതികരിച്ചാണ്…

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നായികയാണ് തമന്ന ഭാട്ടിയ. താരവുമായി ബന്ധപ്പെട്ടു വന്ന ഒരു വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി തമന്ന ഭാട്ടിയ പ്രണയത്തിലായിരുന്നു എന്ന വാർത്തയിൽ പ്രതികരിച്ചാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൽ റസാഖുമായി പ്രണയത്തിലായിരുന്നെന്ന അഭ്യൂഹങ്ങൾ പാടെ തള്ളിയിരിക്കുകയാണ് താരം. അബ്ദുൽ റസാഖും തമന്നയും ദുബായിലെ ഒരു ഉദ്ഘാടനച്ചടങ്ങിന് ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്.

‘‘അബ്ദുൽ റസാഖ് വിവാഹിതനായി കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ചാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത്.’എന്നായിരുന്നു ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞത്. 43 വയസ്സുകാരനായ അബ്ദുൽ റസാഖ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. നടൻ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞിടെ അറിയിച്ചിരുന്നു.