ഭാമ കൂൾ ആണ് ; ബോൾഡ് ലുക്കിൽ താരം

ബോൾഡ് ലുക്കിലെത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് നടി ഭാമ. നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനം കീഴടക്കിയ താരമാണ് ഭാമ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനിലെ ഡബിൾ ഡെക്കർ ബസിനു മുന്നിൽ നിന്നും പോസ് ചെയ്യുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിങ് ഗ്ലാസും ബൂട്ട്സുമാണ് ഭാമയുടെ വേഷം. ഭാമയുടെ ഈ മേക്കോവർ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഇതാദ്യമായാണ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കുന്നത്. ഒട്ടനവധിപേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ ആണ് ഭാമ അവസാനം അഭിനയിച്ച ചിത്രം. 2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. ഗൗരി എന്ന പേരുള്ള ഒരു മകളും താരത്തിനുണ്ട്.