തുണിയൊക്കെ എന്തിന്! മീൻ, കരിക്ക്, മുളക്, പാത്രങ്ങൾ, പൂക്കൾ, പഞ്ഞി; തരുൺ വേറെ ലെവലാണ്…

ടിക്ക് ടോക്ക് വീഡിയോയിലൂടെ തരുൺ നായകിന്റെ പുത്തൻ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. വ്യത്യസ്തമായ വേഷ വിധാനത്തിൽ എത്തുന്നത് തന്നെയാണ് തരുണിനെ വൈറലാക്കിയത്. വസ്ത്രങ്ങൾക്ക് പകരം വീട്ടിലെ പല വസ്തുക്കളും ധരിച്ചെത്തുന്ന…

ടിക്ക് ടോക്ക് വീഡിയോയിലൂടെ തരുൺ നായകിന്റെ പുത്തൻ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. വ്യത്യസ്തമായ വേഷ വിധാനത്തിൽ എത്തുന്നത് തന്നെയാണ് തരുണിനെ വൈറലാക്കിയത്. വസ്ത്രങ്ങൾക്ക് പകരം വീട്ടിലെ പല വസ്തുക്കളും ധരിച്ചെത്തുന്ന വീഡിയോകളിലൂടെ തരുണ്‍ അതിവേഗം പ്രശസ്തനായി. മില്യണിലധികം ആളുകളാണ് തരുണിന്‍റെ ഓരോ വീഡിയോയും കാണുന്നത്.

പരിഹാസങ്ങളും ട്രോളുകളും ഒക്കെ നേരിടുന്നുണ്ടെങ്കിലും തരുണിനെ അതൊന്നും ബാധിക്കാറെയില്ല. പുതുവർഷത്തിലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ തന്റെ ഫാഷനുകൾ കോർത്തിണക്കിയുള്ള ചെറു വീഡിയോ ആണ് തരുൺ പങ്കുവെച്ചിട്ടുള്ളത്. വസ്ത്രത്തിന് പകരം മീൻ, കരിക്ക്, മുളക്, പാത്രങ്ങൾ, പൂക്കൾ, പഞ്ഞി തുടങ്ങിയവരാണ് തരുൺ ഉപയോ​ഗിച്ചിരിക്കുന്നത്. ഈ വീഡിയോകളെല്ലാം തന്നെ മില്യൺ വ്യൂസ് ലഭിച്ചതാണ്.

തെലങ്കാന സ്വദേശിയാണ് തരുൺ നായക്. അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും അടങ്ങുന്നതാണ് തരുണിന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് പിതാവ് മരിച്ചിരുന്നു. ടിക് ടോക്കിലൂടെ വൈറലായ തരുൺ നായക് ഡി​ഗ്രി വിദ്യാർത്ഥി കൂടിയാണ്.