വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്ത് അധ്യാപിക; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘ടീച്ചര്‍’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന മുഖമാണ് പലരുടേയും മനസ്സിലെത്തുക. പഠിക്കാത്തതിനും കുസൃതി കാണിക്കുന്നതിനും വഴക്കു പറയുന്നവര്‍. എല്ലാ അധ്യാപകരില്‍ നിന്നും വ്യത്യസ്തനായ ഒരു അധ്യാപികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക തന്റെ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് വൈറലായി.

1968 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ കജ്റ മുഹമ്മദ് വാലയ്ക്കൊപ്പമാണ് ടീച്ചറും കുട്ടികളും നൃത്തം ചെയ്തത്. മനു ഗുലാത്തി എന്ന അധ്യാപകനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സമ്മര്‍ ക്യാമ്പിന്റെ അവസാന ദിവസം ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ നൃത്തം അവതരിപ്പിച്ചു.
അവര്‍ നൃത്തം ചെയ്യുന്ന ഗാനം ഷാഷാ തിരുപ്പതിയുടെ കജ്ര മൊഹബത്ത് വാലയുടെയും ഉഡന്‍ ജബ് ജബ് സുല്‍ഫെയ്ന്റെയും പുനഃസൃഷ്ടിച്ച മാഷപ്പ് പതിപ്പാണ്. പാട്ടിനൊപ്പം പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ ടീച്ചര്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നത് വളരെ രസകരമായ ഒരു കാഴ്ചയാണ്.

‘സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചില നല്ല നിമിഷങ്ങള്‍’ എന്ന തലക്കെട്ടിലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. ക്ലാസ് കഴിഞ്ഞ് അധ്യാപകരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന ഈ വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് അധ്യാപികയെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

Previous articleദര്‍ശനയ്ക്ക് പിറന്നാളിന് ലഭിച്ചത് ലോകത്തൊരു നടിയ്ക്കും കിട്ടാത്തൊരു സമ്മാനം; വീഡിയോ
Next articleവാത്സല്യം സിനിമ പുനരാവിഷ്‌കരിച്ചു! മമ്മൂക്കയുടെ കൈയ്യില്‍ എത്തിയ വീഡിയോ! കൈയ്യടി നേടി ബാലതാരങ്ങള്‍!