
രാജ്യമെങ്ങും 4ജി സേവനങ്ങൾ എത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബിഎസ്എൻഎൽ (BSNL 4G) ഒരു നിർണായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇപ്പോൾ രാജ്യമെമ്പാടുമായി 15000 മൊബൈൽ ടവറുകളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി നൽകാനുള്ള ഒരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപന വളർച്ച അടയാളപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം. ബിഎസ്എൻഎല്ലിൻ്റെ 4G സേവനം പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതാണ്. അതായത്, ഈ മൊബൈൽ ടവറുകളിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ ആണ് 4ജിക്കായി സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 4ജി ടെക്നോളജിയും ഇന്ത്യയിൽ വികസിപ്പിച്ചതാണ്. ഇത്തരത്തിൽ സ്ഥാപിക്കപ്പെടുന്ന 4ജി സൈറ്റുകൾ ഇന്ത്യയിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. 4ജിയും 5ജിയും അവതരിപ്പിച്ചാൽ മാത്രമേ സ്വകാര്യ കമ്പനികളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിയൂ. ബിഎസ്എൻഎല്ലിന് 4ജി സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര ടെലിക്കോം മന്ത്രാലയവും ശക്തമായ മേൽനോട്ടം ഇപ്പോൾ നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞയാഴ്ച ബിഎസ്എൻഎല്ലിൻ്റെ 4 ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കുന്നതിനുള്ള ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ബിഎസ്എൻഎല്ലിൻ്റെ 5 ജി സേവനങ്ങൾ എപ്പോൾ എത്തും എന്നത് സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ അവസാനത്തോടെ 80,000 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുമെന്നും ബാക്കി 21,000 4ജി ടവറുകൾ അടുത്ത വർഷം മാർച്ചോടെ സ്ഥാപിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതായത് 2025 മാർച്ചോടെ 4G നെറ്റ്വർക്കിനായി മൊത്തം ഒരു ലക്ഷം ടവറുകൾ നിലവിൽ വരും. ഇതോടെ അതിവേഗ ഡൗൺലോഡുകളും മെച്ചപ്പെട്ട ടെലിവിഷൻ സ്ട്രീമിംഗും അടക്കം നൽകാൻ ബിഎസ്എൻഎൽ പ്രാപ്തമാകുമെന്ന് മന്ത്രി പറഞ്ഞു. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയിലേക്ക് അതിവേഗം മാറാൻ കഴിയുന്ന വിധത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോൾ ടിസിഎസിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 2025 മാർച്ചിൽ 4ജി വ്യാപനം പൂർത്തിയാകുന്നതിനാൽ 2025ൽ തന്നെ 5ജി സേവനങ്ങളും ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. ബിഎസ്എൻഎല്ലിനായി 5ജി സ്പെക്ട്രം നീക്കിവച്ചിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിനായി 4ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പുറമേ, 5G ടെക്നോളജി പരീക്ഷിക്കുന്ന നടപടികളിലേക്കും ബിഎസ്എൻഎൽ കടന്നിട്ടുണ്ട്. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ ബിഎസ്എൻഎല്ലിൻ്റെ തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 5ജി നെറ്റ്വർക്ക് ഉപയോഗിച്ച് വീഡിയോ കോൾ നടത്തിയിരുന്നു. വരാൻ പോകുന്ന ബിഎസ്എൻഎൽ 5ജി സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് ഏറെ പ്രതീക്ഷ നൽകാൻ ബിഎസ്എൻഎൽ 5ജി ഉപയോഗിച്ചുള്ള പരീക്ഷണത്തിന് കഴിഞ്ഞിട്ടുണ്ട്. ബിഎസ്എൻഎൽ 4ജി-5ജി വ്യാപനത്തിനായി സാങ്കേതികമായ പിന്തുണ നൽകുന്നത് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ആണ്.

നിലവിൽ C-DoT കാമ്പസിൽ ബിഎസ്എൻഎൽ 5ജി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വരും ആഴ്ചകളിൽ ഒന്നിലധികം നഗരങ്ങളിൽ ബിഎസ്എൻഎൽ 5ജി പരീക്ഷണം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബിഎസ്എൻഎൽ 5ജി പരീക്ഷണങ്ങൾ നടക്കുന്നത് കൂടാതെ, ഉപയോക്താക്കൾക്ക് 5G റെഡി സിം കാർഡുകൾ വിതരണം ചെയ്യുന്ന നടപടിയും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. 2025ഓടെ ബിഎസ്എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി ഐഐടി ഹൈദരാബാദ്, ദില്ലിയിലെ സഞ്ചാര്‍ ഭവന്, ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍, ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ്, ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് 5 ജി സേവനം ഉറപ്പാക്കുന്നത് . ബിഎസ്എൻഎൽ 5ജി വൈകാതെ എത്തും എന്ന വിശ്വാസം ഉപയോക്താക്കളിൽ സൃഷ്ടിക്കാൻ ഈ നടപടികൾക്ക് കഴിയുന്നു. അതേസമയം തന്നെ ബിഎസ്എൻഎല്ലിന്റെ ഈ മുന്നേറ്റം മറ്റ് കമ്പനികളെ ഭയപ്പെടുത്തുന്നതുമാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാലാണ് ബിഎസ്എന്‍എല്ലിന്റെ കണക്ഷന് കൂടുന്നത്. സ്വകാര്യ കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ ഉയര്‍ത്തിയപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാര്‍ഡുകള്‍ ആക്റ്റിവേഷന്‍ ചെയ്യാന്‍ കഴിഞ്ഞതായി ബിഎസ്എന്‍എല്‍ മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്ഷന് രണ്ട് ലക്ഷം പിന്നിട്ടത്. > Estrella: എന്നാല്‍ ഇത്രയും കണക്ഷനുകള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണമാണോ അതോ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗിച്ച് മറ്റ് നെറ്റ്വര്ക്കുകളില് നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ കണക്കാണോ എന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതെസമയം ജിയോയുടെ നീക്കങ്ങളും BSNLനു സഹായകമാകുന്നുണ്ട്.

താരിഫ് നിരക്ക് വര്‍ധനയ്ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ നല്കിയ നിരാശയായിരുന്നു ഏറെ പ്രചാരത്തിലുള്ള 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ചത്. ജൂലൈ ആദ്യവാരമായിരുന്നു ഈ റീച്ചാര്‍ജ് പ്ലാനുകള്‍ അപ്രത്യക്ഷമായത്. താരിഫ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെ ആവറേജ് റെവന്യൂ പെര് യൂസര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജിയോ അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകളില്‍ മാറ്റം വരുത്തിയത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്‍വലിക്കപ്പെട്ട 395 രൂപയുടെ പാക്കേജിന് 84 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. അതേസമയം 1,559 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്ദാനം നല്‍കിയിരുന്നത് 336 ദിവസത്തെ ഉപയോഗവും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയായിരുന്നു ഇരു പ്ലാനുകളുടെയും ആകര്‍ഷണം. ഏറെ ഡാറ്റ ആവശ്യമായവര്‍ക്ക് പ്രയോജനകരമായിരുന്നു ഇരു റീച്ചാര്‍ജ് ഓപ്ഷനുകളും. ഇരു പാക്കേജുകളും നഷ്ടമായതിന്റെ നിരാശ ഉപഭോക്താക്കള്‍ക്കുണ്ട്. നേരത്തെ സ്വകാര്യ ടെലികോം കമ്പനികളില്‍ താരിഫ് നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടത് റിലയന്‍സ് ജിയോയായിരുന്നു. അടിസ്ഥാന റീച്ചാര്‍ജ് പ്ലാനില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിനെ തുടര്‍ന്നുണ്ടായത്. 155 രൂപ മുമ്പുണ്ടായിരുന്ന പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഇപ്പോള്‍ 189 രൂപ നല്‍കണം. 209 രൂപയുടെ പാക്കേജിന് 249 രൂപയും 239 രൂപയുടെ പാക്കേജിന് 299 രൂപയും 299 രൂപയുടെ പാക്കേജിന് 349 രൂപയുമായി ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തേക്ക് ദിനംപ്രതി 2.5 ജിബി ഡാറ്റ നല്കുന്ന പാക്കേജില്‍ 600 രൂപയുടെ വര്‍ധനവുണ്ടായി. ഈ റീച്ചാര്‍ജിന് ഇപ്പോള്‍ 3,599 രൂപ നല്‍കണം.ജിയോ നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. 2024 ജൂലൈ ആദ്യമാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്.











