
നിങ്ങൾ ഐപിഎല്ലിന്‍റെ വലിയ ആരാധകനാണോ? എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ ആഗ്രഹിക്കുന്നോ? എങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. റിലയൻസ് ജിയോ അവരുടെ പ്രത്യേക ഐപിഎല്‍ റീചാർജ് പ്ലാനിന്‍റെ വാലിഡിറ്റി വർധിപ്പിച്ചു. അതിനാൽ ഉപയോക്താക്കൾക്ക് ഇപ്പോൾ അധിക ചാർജ് ഇല്ലാതെ ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ മത്സരങ്ങള്‍ തത്സമയം കാണാൻ സാധിക്കും.മുൻപ് ഈ ഓഫർ മാർച്ച് 31 വരെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഐപിഎല്‍ ആരാധകരുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് കമ്പനി ഇപ്പോൾ ഈ ഓഫർ ഏപ്രിൽ 15 വരെ നീട്ടിയിരിക്കുകയാണ്.
ഈ അൺലിമിറ്റഡ് ഓഫർ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള മൊബൈൽ റീചാർജുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാറിലേക്കുള്ള സൗജന്യ സബ്‍സ്‍ക്രിപ്ഷൻ ആസ്വദിക്കാം. കൂടാതെ ജിയോ എയർഫൈബർ, അതിന്‍റെ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനം, ജിയോഫൈബർ എന്നിവയുടെ സൗജന്യ ട്രയലും ഇതിനൊപ്പം ആസ്വദിക്കാം.നിലവിലുള്ളതും പുതിയതുമായ ജിയോ ഉപഭോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാമെന്നും 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാർ ആക്‌സസ് നേടാമെന്നും കമ്പനി പറയുന്നു. മൊബൈൽ ഡിവൈസുകളിലും ടിവികളിലും 4കെ സ്ട്രീമിംഗ് ഈ ഓഫർ അനുവദിക്കും. ജിയോയുടെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഇപ്പോഴും അൺലിമിറ്റഡ് ഓഫർ ലഭിക്കും.











