വിഗ്രഹങ്ങളെ ഞാൻ എന്നും ആരാധിച്ചിട്ടേ ഉള്ളൂ, ക്ഷേത്രവും പള്ളിയും എനിക്ക് ഒരേ പോലെയാണ്, കോട്ടയം നസീർ പറയുന്നു!

മലയാളികൾ എന്നെന്നും ഒരേ പോലെ ഇഷ്ട്പ്പെടുന്ന മിമിക്രിതാരവും നടനുമാണ് കോട്ടയം നസീർ.ഇപ്പോളിതാ താരം വ്യക്തമാക്കുന്നത് എന്തെന്നാൽ തനിക്ക് ഏറ്റവും കൂടുതൽ പരിപാടികൾ നടത്തുവാൻ അവസരം ലഭിച്ചത് ക്ഷേത്രങ്ങളിലാണെന്നാണ്. ആ വലിയ കാരണം കൊണ്ട് തന്നെ…

Kottayam-Nazeer001

മലയാളികൾ എന്നെന്നും ഒരേ പോലെ ഇഷ്ട്പ്പെടുന്ന മിമിക്രിതാരവും നടനുമാണ് കോട്ടയം നസീർ.ഇപ്പോളിതാ താരം വ്യക്തമാക്കുന്നത് എന്തെന്നാൽ തനിക്ക് ഏറ്റവും കൂടുതൽ പരിപാടികൾ നടത്തുവാൻ അവസരം ലഭിച്ചത് ക്ഷേത്രങ്ങളിലാണെന്നാണ്. ആ വലിയ കാരണം കൊണ്ട് തന്നെ അവിടുത്തെ വിഗ്രഹങ്ങളെ ആരാധിക്കാൻ ഒരു ഉപേക്ഷയും വിചാരിക്കില്ലയെന്ന് തന്നെയാണ്.ഒരു പ്രമുഖ ചാനലിന്റെ പരിപാടിയിൽ സംസാരിച്ചു കൊണ്ടാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. നസീർ പറയുന്നത് എന്തെന്നാൽ ഏറ്റവും കൂടുതൽ പരിപാടികൾ അവതരിപ്പിക്കുവാൻ കഴിഞ്ഞത് ഹൈന്ദവ ക്ഷേത്രങ്ങളിലും, ക്രൈസ്തവ ആരാധനാലയങ്ങളിലുമാണെന്നാണ്.

Kottayam Nazeer1
Kottayam Nazeer1

താരത്തിന്റെ സ്വന്തം സമുദായത്തിന്റെ ആരാധനാലങ്ങളിൽ വളരെ കുറച്ച് പരിപാടികൾ മാത്രമേ ചെയ്തിട്ടുള്ളൂ.അതൊക്കെ തന്നെ മിക്ക സംഘടനകൾ നടത്തിയ പരിപാടികളാണ്.മിക്കപ്പോഴും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് ചോദിക്കുന്നത് ചിലപ്പോൾ ഒരു മുസ്ലിം മത വിശ്വാസി ആയത് കൊണ്ടായിരിക്കും.മറ്റൊരു കാരണം എന്തെന്നാൽ ഞങ്ങളുടെ മതത്തിൽ വിഗ്രഹത്തെ ആരാധിക്കാത്തത് കൊണ്ടായിരിക്കാം.ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പോകുമ്പോൾ ആ വിഗ്രഹങ്ങളെ നോക്കി വണങ്ങാറുണ്ട്, എന്തെന്നാൽ ഒരു പ്രത്യേക സ്ഥലത്ത് ഒരു വിഗ്രഹം വരുമ്പോഴാണ് അവിടെയൊരു ആരാധനാലയം എന്നത് ഉണ്ടാകുന്നത്.അതൊക്കെ കൊണ്ട് തന്നെയാണ് അവിടെ ഭക്തജനങ്ങളും എത്തി ചേരുന്നത്.

Kottayam Nazeer2
Kottayam Nazeer2

അവിടെ എത്തിചേരുന്ന ഭക്തജനങ്ങളുടെ അതിയായ സന്തോഷത്തിനും ഒത്തുചേരലിനും വേണ്ടിയാണ് അവിടെ പരിപാടികൾ നടത്തുന്നത്.അവിടെ ഉത്സവം നടത്തുന്നത് കൊണ്ടാണ് ഞങ്ങളേ പോലെ നിരവധി കലാകാരൻമാർക്ക് അവിടെ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്.അവിടെ നിന്നും കിട്ടുന്ന ഒരേ ഒരു വരുമാനം കൊണ്ടാണ് എന്റെയും അതെ പോലെ തന്നെ മറ്റുള്ളവരുടെയും കുടുംബങ്ങൾ കഴിയുന്നത് പോലും.ആരാണോ അന്നം തരുന്നത് അവരാണ് എന്റെ ദൈവം.അതൊക്കെ തന്നെ ഏത് മതത്തിൽപ്പെട്ട ദൈവം ആണെങ്കിലും ശരി അതിന് ഒരു മടിയും കാണിക്കാറില്ലെന്ന് കോട്ടയം നസീർ പറയുന്നു.