എന്തുകൊണ്ടാണ് ‘പട്ടാളം’ സിനിമയിൽ അഭിനയിച്ചതിനു ശേഷം സിനിമയിൽ നിന്നും വിട്ടുമാറിയത്! കാരണം പറഞ്ഞു ;ടെസ ജോസഫ് 

ടി വി പ്രോഗ്രാമിലൂടെ  മലയാള സിനിമയിൽ എത്തിയ നടിയാണ് ടെസ ജോസഫ്. മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിൽ നായിക ആയാണ് ടെസ സിനിമ മേഖലയിലേക്ക് ചുവടു വെച്ചത്, എന്നാൽ  പട്ടാളം എന്ന ചിത്രത്തിന് ശേഷം നടി മറ്റൊരു സിനിമകളിലും അഭിനയിച്ചിട്ടില്ല. എന്നാൽ വിവാഹത്തിന് ശേഷം ടെസ 2015 ൽ ഞാൻ സംവിധാനം ചെയ്‌യും എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്യ്തു. ഇപ്പോൾ പട്ടാളം സിനിമക്ക് ശേഷം മറ്റു ചിത്രങ്ങളിൽ അഭിനയിക്കഞ്ഞതെന്ത്  എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്കുകയാണ് ടെസ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പടുത്തുന്നത്

അന്ന് ഞാൻ വളരെ ചെറുപ്പമാണ്, ഇന്നത്തെ കുട്ടികളും, അന്നത്തെ കുട്ടികളും  ചിന്തിക്കുന്നതിൽ ഒരുപാട് വത്യാസം ഉണ്ട്, അന്ന് നമ്മൾ റിബലൽ അല്ലായിരുന്നു, ഇന്നത്തെ കുട്ടികൾക്ക് തീരുമാനം എടുക്കാൻ അറിയാം, പക്ഷെ അന്ന് പേരന്റ്സ് എന്താണോ പറയുന്നത് അത് നമ്മളുടെ കാര്യത്തിന് ഗുണം ചെയ്യുമെന്നൊരു വിശ്വാസം ആണ്

അന്ന് കരിയറിൽ പോലും പേരെന്റ്സിന് പ്രധാന്യമുണ്ട്, അവരുടെ ഒരു എസ് കിട്ടാതെ ഒരടി മുന്നോട്ടു പോകാൻ കഴിയില്ല, പട്ടാളം സിനിമ എന്റെ ആദ്യവും അവസാനവുമായ സിനിമയെന്നറിഞ്ഞുകൊണ്ടാണ് ഞാൻ ചെയ്യ്തത്, അന്ന് എന്റെ ഭാവി ആയിരുന്നു കുടുംബത്തിന് മുഖ്യം. അതുകൊണ്ടു ഞാൻ പിന്നീട് വിവാഹത്തിന് ശേഷമാണ് മറ്റു സിനിമകളിൽ അഭിനയിച്ചത് ടെസ പറയുന്നു, ഇപ്പോൾ താരം ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കുകയാണ്,