‘തലൈവര്‍ 171’ല്‍ വില്ലനായി പൃഥ്വിരാജ്!!

തലൈവരുടെ വില്ലനായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘തലൈവര്‍ 171’ല്‍ വില്ലനായി പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ പ്രധാന വില്ലനായിട്ട് പൃഥ്വി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു…

തലൈവരുടെ വില്ലനായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘തലൈവര്‍ 171’ല്‍ വില്ലനായി പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ പ്രധാന വില്ലനായിട്ട് പൃഥ്വി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി തലൈവര്‍ ലോകേഷ് ചിത്രത്തില്‍ വില്ലനായി ആര് വരും എന്ന ചര്‍ച്ച സജീവമായിരുന്നു. ജനുവരിയോടെ ചിത്രം ആരംഭിക്കും എന്നാണ് വിവരം.

എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്നത്താല്‍ നടന്നില്ല. അതോടെയാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ തന്നെ ആലോചിക്കുന്നത് എന്നാണ് വിവരം.

സണ്‍ പിക്‌ചേഴ്‌സാണ് ‘തലൈവര്‍ 171’ നിര്‍മിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീമാണ് സംഘട്ടന സംവിധാനം ഒരുക്കുന്നത്. ചിത്രം തന്റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ ടിജെ ജ്ഞാനവേലിന്റെ തലൈവര്‍ 170ന്റെ ചിത്രീകരണത്തിലാണ് രജനികാന്ത് ഇപ്പോള്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ലോകേഷ് കനകരാജിനൊപ്പം ‘തലൈവര്‍ 171’ എന്ന