‘തങ്കലാനി’ൽ വിക്രം ഉരിയാടില്ല ; ചിത്രത്തിന്റെ ടീസർ പുറത്ത് 

പ്രഖ്യാപന നാൾ മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന…

പ്രഖ്യാപന നാൾ മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചർച്ചയാവാനുള്ള പ്രധാന കാരണം. വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയത്. അതിനിടെ തന്‍റെ റോളിനെക്കുറിച്ച് വിക്രം നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറുക കൂടിയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിനിടെ വിക്രം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാന്‍ ചിത്രത്തിലെ വേഷത്തെ കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയില്‍ വിക്രം ചിത്രത്തെ സംബന്ധിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

24 ജനുവരി 26 റിപ്പബ്ലിക്ക് ഡേയിലാണ് തങ്കലാന്‍ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മാസ്മരിക രംഗങ്ങൾ കൊർത്തിണിക്കി കൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നാണ് സൂചന. ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വ്യത്യസ്ഥമായ ​ഗെറ്റപ്പിലാണ് വിക്രം സിനിമയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തുന്നത് ചിത്രത്തിന് കരുത്താകുക നടൻ വിക്രത്തിന്റെ ശക്തമായ പ്രകടനം തന്നെയാകും എന്നാണ് അദ്ദേഹത്തിന്റെ മേക്കോവറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. തങ്കലാനിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനനും പാർവ്വതി തിരുവോത്തുമാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് പശുപതിയാണ്. ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. അഴകിയ പെരിയവൻ സംഭാഷണവും എഴുതിയിരിക്കുന്നു. എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു.


ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ.
എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം നിർവഹിക്കുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. എ. കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് മാസ്റെർസാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ ഉള്ളടക്കമായി കാണാൻ കഴിയും. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്‍റെ ഉദയം എന്നീ തലക്കെട്ടുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുമുണ്ട്. ഗംഭീര ദൃശ്യ കാഴ്ചകളോടെയാണ് ചിത്രം പുരോഗമിക്കുന്നത്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം. നടനെന്ന നിലയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും സമീപ കാലത്ത് കരിയറില്‍ ഒരു താഴ്ചയുടെ  ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപ കാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ആ ഒരു ഇടിവിൽ നിന്നും കുത്തനെയുള്ള ഒരു കരിയർ ഗ്രാഫ് നിർമിക്കാൻ പാകത്തിനാകും തങ്കലാൻ എത്തുക എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.