എട്ടാം ക്ലാസിൽ എങ്കിലും കല്യാണം കഴിച്ചാലെ അപ്പോഴേക്കും ഒരു കുഞ്ഞിനെ കിട്ടു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ബാലതാരമായി അരങ്ങേറിയ താരം ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടിയാണ് നായികയായി…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ബാലതാരമായി അരങ്ങേറിയ താരം ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടിയാണ് നായികയായി അരങ്ങേറുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് കാവ്യ നായികയായി എത്തിയത്. മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ താരത്തിന് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത വിധം തിരക്ക് ആകുകയായിരുന്നു സിനിമയിൽ. കാവ്യാ മാധവൻ ഇല്ലാത്ത സിനിമകൾ ചുരുക്കമായിരുന്നു ആ സമയത്ത് ഇറങ്ങിയിരുന്നത്. എന്നാൽ വിവാഹത്തോടെ താരം സിനിമ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

KAVYA-MADHAVAN

ഇപ്പോഴിതാ കാവ്യ തന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകർഡ് ശ്രദ്ധ നേടിയിരിക്കുന്നത്. തനിക് കുട്ടികളെ വലിയ ഇഷ്ട്ടം ആണെന്നും കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാൻ തനിക്ക് ഒരുപാട് ഇഷ്ട്ടം ആണെന്നുമാണ് കാവ്യ പറയുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ കുട്ടിക്കാലത്ത് പഠിക്കുന്ന സമയത്ത് 99 ൽ ലോകം അവസാനിക്കും എന്ന വാർത്ത പടർന്നിരുന്നു. അന്ന് ഞാൻ വളരെ സീരിയസ് ആയി ആലോജിചിച്ചിട്ട് എന്റെ കൂട്ടുകാരിയോട് പറഞ്ഞു എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എങ്കിലും കല്യാണം കഴിച്ചാലെ ആ സമയം ആകുമ്പോഴേക്കും ഒരു കുഞ്ഞു ആകു എന്ന്. അത് കേട്ട് എന്റെ കൂട്ടുകാരിയുടെ മുഖം ഞെട്ടുന്നത് എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട്.

Kavya-Madhavan4

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു സിനിമയുടെ കഥ പറയാൻ വന്നു. അദ്ദേഹത്തിന് എട്ട് മാസം പ്രായമായ ഒരു കുഞ്ഞു ഉണ്ടെന്നും സംസാരത്തിനിടയിൽ പറഞ്ഞിരുന്നു. കുഞ്ഞുമായി വന്നാൽ മാത്രമേ ഞാൻ കഥ കേൾക്കു എന്ന് ഞാൻ തിരിച്ച് പറഞ്ഞു. ‘അമ്മ എന്നോട് ചോദിച്ചു, ഇതൊക്കെ നടക്കുന്ന കാര്യം ആണോ എന്ന്. കാരണം കുഞ്ഞുമായി വന്നാൽ കഥ കേൾക്കാൻ ശ്രദ്ധിക്കാൻ കഴിയുമോ എന്ന്. എന്നാൽ കുഞ്ഞുമായി വന്നാൽ മാത്രമേ കഥ കേൾക്കു എന്ന് ഞാൻ വീണ്ടും പറഞ്ഞു. അങ്ങനെ അദ്ദേഹം കുഞ്ഞുമായാണ് കഥ പറയാൻ വന്നത്. കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞിട്ടുണ്ട് എന്നും കാവ്യ പറയുന്നു.