നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍.

കഴിഞ്ഞ ദിവസം ആണ് കോമഡി സ്റ്റാർസിലെ മത്സരാർത്ഥിയായ ജിനു കോട്ടയത്തിനു എതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് ജിനു മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ മറ്റൊരു പെണ്ണുമായി ഒളിച്ചോടിപ്പോയെന്ന…

thanooja fb post

കഴിഞ്ഞ ദിവസം ആണ് കോമഡി സ്റ്റാർസിലെ മത്സരാർത്ഥിയായ ജിനു കോട്ടയത്തിനു എതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് ജിനു മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ മറ്റൊരു പെണ്ണുമായി ഒളിച്ചോടിപ്പോയെന്ന വിവരം ആണ് തനൂജ തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചത്. എന്നാൽ തനൂജ പറഞ്ഞതൊക്കെ കള്ളം ആണെന്നും ആ വീട്ടിൽ തനിക്ക് പട്ടിയുടെ വിലയായിരുന്നു ഉണ്ടായിരുന്നത് എന്നും മനസ്സ് മടുത്തിട്ടാണ് താൻ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നും ആണ് ജിനു ഫേസ്ബുക്ക് ലൈവിൽ എത്തി പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതാ ജിനുവിന്റെയും കൂടെ പോയെന്നു പറയുന്ന യുവതിയുടെയും സ്വകാര്യ ചിത്രങ്ങൾ ആണ് തനൂജ തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. തനൂജയുടെ കുറിപ്പ് വായിക്കാം,

ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്…??? ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ വീണ ഇലന്തൂര്‍ എന്ന സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല… ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് വീണ ഇലന്തൂര്‍… അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്… അവള്‍ക്കും ഒരു കുടുംബവുമുണ്ട്… അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയില്‍ കൂടെ ഇറങ്ങി വരണമെങ്കില്‍ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ…? അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്…? കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്…? ഞാന്‍ മാത്രം സ്നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കില്‍ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കില്‍ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം… ഇത് രണ്ടുമല്ലാത്തൊരാളെ സ്നേഹമില്ലാതെ പിന്നെ എന്തര്‍ത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതും…? എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം… എന്റെ മോളുടെ ഭാവി… എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍… എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയന്‍ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തില്‍ വന്നിരുന്ന് മിടുക്കനാകാന്‍ ശ്രമിക്കുന്നോ…? സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, വീണയുടെ ജീവിതവും, വീണയുടെ ഭര്‍ത്താവിന്റെ ജീവിതവും, വീണയുടെ മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും വീണയുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്…

thanooja fb post
thanooja fb post

നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍… നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍… നീയാണോ നല്ലൊരു ഭര്‍ത്താവ്…? നീയാണോ നല്ലൊരു പിതാവ്…? നീയാണോ നല്ലൊരു കലാകാരന്‍…? മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത… പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം… നിന്റെ സത്യസന്ധതയും, സംസ്ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്… ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ… ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു… എന്റെ മകള്‍ക്കും വേണ്ട…..ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു… ഇനി നിന്നെ എനിക്കും എന്റെ മകള്‍ക്കും വേണ്ട… നീ എന്നേക്കാള്‍ എല്ലാമുള്ള വീണയോടൊപ്പം ജീവിച്ചോളൂ… നിനക്കും, വീണാ ഇലന്തൂര്‍ എന്ന നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു… എന്റെ ശാപമല്ല,,, നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ…