പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം അവർ വളച്ചൊടിച്ചു!

സോഷ്യൽ മീഡിയ കൊണ്ട് ഇന്ന് ഒരുപാട് ദോഷങ്ങൾ ഉണ്ടെന്നു തുറന്ന് പറയുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ.  ആദ്യമൊക്കെ സോഷ്യൽ മീഡിയ കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇടയ്ക്ക് വെച്ച്…

സോഷ്യൽ മീഡിയ കൊണ്ട് ഇന്ന് ഒരുപാട് ദോഷങ്ങൾ ഉണ്ടെന്നു തുറന്ന് പറയുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ.  ആദ്യമൊക്കെ സോഷ്യൽ മീഡിയ കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇടയ്ക്ക് വെച്ച് ഒരു വിഭാഗം ആളുകൾ കാരണം സോഷ്യൽ മീഡിയ മലിനമാക്കപ്പെട്ടു എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയ കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അത് പോലെ തന്നെ ഉപദ്രവവും സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാകും. ഇതിൽ കൂടുതലും ഇരയാക്കപ്പെടുന്നത് താരങ്ങൾ ആണ്. എവിടെ എങ്കിലും മാറി ഇരുന്നു മുഖം കാണിക്കാതെ ഒരാളെ പറ്റി എത്ര മോശമായ കാര്യവും സമൂഹത്തിനോട് പറയാൻ കഴിയാവുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദോഷം.

സോഷ്യൽ മീഡിയ ഇന്ന് ഞാൻ ഉപയോഗിക്കുന്നത് സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രമാണ്. എനിക്ക് എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ തോന്നിയാൽ മാത്രം ആണ് പിന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. നമ്മൾ എന്ത് പറഞ്ഞാലും അതിനെ മറ്റൊരു രീതിയിലേക്ക് സോഷ്യൽ മീഡിയ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ഒക്കെയാകും പറഞ്ഞുണ്ടാക്കുന്നത്. കുറച്ച് നാളുകളായി ഇത് തന്നെയാണ് അവസ്ഥ. അത് കൊണ്ട് എനിക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനോട് ഒട്ടും താൽപ്പര്യം ഇല്ല. അത് കോൺ ഡിപ്പോൾ ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സിനിമകളുടെ പ്രമോഷന് വേണ്ടി മാത്രം ആണ് എന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.

Manju Warrier new happiness
Manju Warrier new happiness

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.