ആ അപകടം നേരുത്തെ മുൻകൂട്ടി കണ്ടത് പോലെ ആയിരുന്നു തരുണി അത് പറഞ്ഞത്

നിരവധി ആരാധകർ ഉള്ള താരമായിരുന്നു തരുണി. തന്റെ നാലാം വയസ്സിൽ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരുന്നത്. വെള്ളിനക്ഷത്രം എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേഷകരുടെ മനസ്സിനെ കീഴടക്കിയത്. വളരെ മനോഹരമായ അഭിനയത്തിൽ കൂടി നിരവധി ആരാധകരെ താരം ആ ചീറിയ പ്രായത്തിൽ സ്വന്തമാക്കിയിരുന്നു. വെള്ളിനക്ഷത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡും താരത്തിന് ലഭിച്ചരുന്നു. വെള്ളിനക്ഷത്രം സിനിമയിലെ അഭിനയം ശ്രദ്ധ നേടിയതോടെ വേറെയും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സിനിമയിൽ താരത്തിന്റെ വളർച്ച.

എന്നാൽ മലയാലയളത്തിൽ മാത്രമല്ല, അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. മാത്രവുമല്ല, നിരവധി പരസ്യ ചിത്രങ്ങളിലും തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ ആരാധകരെ നിരാശർ ആക്കിക്കൊണ്ടായിരുന്നു തരുണിയുടെ പെട്ടന്നുള്ള വേർപാട്. മലയാള സിനിമയിൽ നായികയായി തിളങ്ങുമെന്നു പ്രേക്ഷകർ പ്രതീക്ഷിച്ച സ്ഥാനത് ആയിരുന്നു താരത്തിന്റെ പെട്ടന്നുള്ള ഈ വേർപാട്. വിമാന അപകടത്തിൽ ആണ് താരം ഈ ലോകം വിട്ട് പോയത്. താരത്തിനൊപ്പം താരത്തിന്റെ അമ്മയും മരണപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും താരത്തിന്റെ മരണ സമയത്തെ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തരുണി സാധാരണ യാത്ര പോകുമ്പോൾ കൂട്ടുകാരോട് യാത്ര പറയാറില്ലായിരുന്നു. എന്നാൽ അന്നത്തെ യാത്രയ്ക്ക് മുൻപ് എല്ലാ കൂട്ടുകാരെയും കണ്ടു കെട്ടി പിടിച്ച് യാത്ര പറഞ്ഞിട്ടാണ് പോയത് എന്നാണ് തരുണിയുടെ സുഹൃത്തുക്കൾ പറയുന്നത്. അത് മാത്രമല്ല, ഈ വിമാനം എങ്ങാനും അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യുമെന്ന് യാത്രയ്ക്ക് മുൻപ് തരുണി തനിക്ക് മെസ്സേജ് അയച്ചിരുന്നു എന്നും തരുണിയുടെ ഒരു സുഹൃത്ത് ഓർത്ത് എടുക്കുന്നു. ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടെന്ന പോലെയുള്ള പെരുമാറ്റം ആയിരുന്നു തരുണിയുടേത് എന്നായിരുന്നു താരത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ആണ് തരുണി മരണപ്പെടുന്നത്.