ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി’!..മരണത്തെ പുഞ്ചിരിയോടെ നേരിട്ട് ഇരുപത്തിയഞ്ചുകാരൻ

മരണം അത് എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്നാണ്. ഈ നിമിഷം കണ്ട വ്യക്തിയെ മിനിറ്റുകൾക്കുള്ളിൽ നമ്മെ വിട്ടു പോയി എന്ന വാർത്ത കേൾക്കുമ്പോൾ നമുക്ക് ഉണ്ടാവുന്ന സങ്കടം എത്രയായിരിക്കും. എന്നാൽ ഉടൻ എന്നെ…

മരണം അത് എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്നാണ്. ഈ നിമിഷം കണ്ട വ്യക്തിയെ മിനിറ്റുകൾക്കുള്ളിൽ നമ്മെ വിട്ടു പോയി എന്ന വാർത്ത കേൾക്കുമ്പോൾ നമുക്ക് ഉണ്ടാവുന്ന സങ്കടം എത്രയായിരിക്കും. എന്നാൽ ഉടൻ എന്നെ മരണം കൊണ്ടുപോവും എന്നറിയുള്ള ഒരാളുടെ വേദന എത്രയാണെന്ന് നമുക്ക വാക്കുകൾകൊണ്ട് പറയാൻ സാധിക്കില്ല. എന്നാൽ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ ഇരുപത്തിയഞ്ചുകാരനായ യുവാവ് ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞ് കത്തുകളാണ്.

‘കൂടുതൽ ദുഃഖിക്കുന്നതു നിർത്തൂ.. ഐആം എ സൂപ്പർഹീറോ.എന്നാണ് മുന്നാസ് ആദ്യം എഴുതിയത്. മരണം അടുത്തെത്തിയെന്ന തിരിച്ചറിവോടെ ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ കണ്ണീരും പ്രാർത്ഥനയുമായി കഴിയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞു കത്തുകൾ ബന്ധുക്കൾ ദുഃഖം ഒരുപരിധി വരെ മറികടക്കാൻ സാധിച്ചു.

ഇന്നലത്തെ ‘മലയാള മനോരമ’യിൽ വാലന്റൈൻസ് ദിന കാർഡ് പോലുള്ളൊരു ചരമപ്പരസ്യം മുന്നാസിന്റെകുടുംബം നൽകിയിരുന്നു. എന്നിട്ടവർ പറഞ്ഞത് ഇങ്ങനെയാണ് ”മരണം ദുഃഖിക്കാൻ മാത്രമുള്ളതല്ല സുഹൃത്തേ…” ഒല്ലൂർ മൊയലൻ വീട്ടിൽ ജോസ് റെയ്‌നി(മുന്നാസ്-25)മൂന്ന് വർഷം ബ്രെയിൻ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള രണ്ട് ശസ്ത്രക്രിയകളെയും കീമോയും ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടാണ് വിടവാങ്ങിയത്.മുന്നാസിനു ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് കോവിഡ് കാലത്താണ്. ആൽപ്‌സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്രോഗമറിഞ്ഞതിനു ശേഷവും യാത്രകൾക്കു പോയിരുന്നു. തന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും ഇടതുഭാഗം തളർന്നു പോയി. യാത്ര മുടങ്ങിയെങ്കിലും ആ പുഞ്ചിരി മാഞ്ഞില്ല..

നഴ്‌സുമാർ ശസ്ത്രക്രിയയ്ക്ക് തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കിരുന്നു മുന്നാസ്.തന്നെ ചികിത്സിച്ച ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനുമെല്ലാം ടിഷ്യു പേപ്പറിലെ കുഞ്ഞ് കത്തുകൾ കൈമാറിയിരുന്നു.ഇങ്ങനെയായിരുന്നു അവസാനത്തെ കുറിപ്പ്: നിങ്ങളോടൊപ്പം ‘ചിൽ’ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം.ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’