‘അങ്ങനെ ആ ആഗ്രഹം സാധിച്ച് കൊടുത്തു’ കുട്ടി അഖിൽ പറയുന്നു!

കുട്ടി അഖിൽ എന്ന അഖിലിനെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. മിമിക്രി  കോമഡി ഷോ പരിപാടികളിൽ നിറഞ്ഞ് നിന്നിരുന്ന താരം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ എത്തിയപ്പോൾ ആരാധക എണ്ണം കൂടുകമാത്രമാണ് ചെയ്തത്. ബിഗ് ബോസ്‌ഷോയിൽ 70 ദിവസം പൂർത്തിയാക്കിയതിന് ശേഷമാണ് അഖിൽ പുറത്തിറങ്ങിയത്. ബിഗ് ബോസിനുള്ളിലെ സൗഹൃദം പുറത്തും സൂക്ഷിക്കുന്ന താരമാണ് അഖിൽ.

സുചിത്രയും അഖിലും സൂരജും ചേർന്നുള്ള കോംബോ ബിഗ് ബോസിനു് പുറത്തും സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസിലായിരിക്കുമ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറയുകയാണ് അഖിൽ. സീരിയൽ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോയാണ് അഖിൽ പങ്കുവെച്ചാണ് ഇക്കാര്യം പറഞ്ഞത്.

”ബിഗ്‌ബോസിനുള്ളിൽ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു.മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നിൽ പോയി മൂകാംബിക നടയിൽ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം” ഫേസ് ബുക്കിൽ അഖിൽ കുറിച്ചത് ഇങ്ങനെയാണ്. നിരവധിപേരാണ് ചിത്രത്തിൻ കമന്റുമായി എത്തിയത്.