കമൽ സാർ ആയിരുന്നു ആദ്യം  എന്നെ  ഈ ചിത്ര൦ ചെയ്യാൻ വിളിച്ചത് എന്നാൽ അത്  നിരസിക്കേണ്ടി വന്നു വിക്രം പറയുന്നു 

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ആണ് ചിയാൻ വിക്രം, ഇപ്പോൾ താരത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാവരും, ഈ ചിത്രത്തിൽ ആദ്യം തന്നെ അഭിനയിക്കുന്നതിന് വേണ്ടി കമൽ ഹാസൻ വിളിച്ചു…

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ആണ് ചിയാൻ വിക്രം, ഇപ്പോൾ താരത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാവരും, ഈ ചിത്രത്തിൽ ആദ്യം തന്നെ അഭിനയിക്കുന്നതിന് വേണ്ടി കമൽ ഹാസൻ വിളിച്ചു എന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നും നടൻ തുറന്നു പറയുകയാണ്. പൊന്നിയിൻ സെൽവൻ ഒരിക്കൽ കമൽ സാർ  സിനിമയാക്കാൻ  ഒരുങ്ങിയിരുന്നു എന്നാൽ അത് നടന്നില്ല വിക്രം പറയുന്നു.

അദ്ദേഹം ഒരിക്കൽ എന്നെ ഓഫീസിലേക്ക് വിളിച്ചു എന്നിട്ടു പറഞ്ഞു എനിക്ക് പൊന്നിയിൻ സെൽവൻ എന്ന കഥ സിനിമ ആക്കണമെന്ന് ആഗ്രഹം ഉണ്ടെന്നു, അത് ടി വി സീരിയൽ ആയി ഒരുക്കാൻ ആയിരുന്നു പ്ലാൻ, അദ്ദേഹം എന്നോട് പറഞ്ഞു അതിൽ നീ അഭിനയിക്കണം, നിനക്ക് ഏതു വേഷം വേണമെങ്കിലും അഭിനയിക്കാം എന്ന് വിക്രം പറയുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് അത് ചെയ്യാൻ താല്പര്യമില്ലായിരുന്നു. ഇത് ടി വി സീരിയലില് വേണ്ടിയാണ് ഞാൻ അദ്ദേഹത്തോടെ പറഞ്ഞു ഇത് ടി വി സീരിയൽ അല്ല പകരം ബിഗ് സ്‌ക്രീനിൽ വരാൻ ആണ് ആഗ്രഹം. വിക്രം പറയുന്നു, ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ കരികാലൻ ആയാണ് വിക്രം അഭിനയിക്കുന്നത്.