‘പെണ്ണത്തം’ ഉള്ള സിനിമകൾക്ക് മാർക്കറ്റ് കൂടി, ഇതുവരെ ഉള്ളതിൽ അവസാന ഉദാഹരണമാണ് ഈ സിനിമ!

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ,അഹാന കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘അടി’ . സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശോഭ്…

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ,അഹാന കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘അടി’ . സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശോഭ് വിജയനാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. നാലുവർഷത്തിന് ശേഷമാണ് അഹാനയുടെ ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജയ ഹേ ഹിറ്റ് ആയതിനു ശേഷം, ‘പെണ്ണത്തം’ ഉള്ള സിനിമകൾക്ക് മാർക്കറ്റ് കൂടിയിട്ടുണ്ട്. അതിന്റെ ഇതുവരെ ഉള്ളതിൽ അവസാന ഉദാഹരണം ആണ് അടി എന്നാണ് ജിൻസ് ജോസ് പറയുന്നത്. ഒരു സൃഷ്ടി എന്ന നിലയിൽ നോക്കിയാൽ, മോശമല്ലാത്ത സിനിമയാണ് അടി. എന്നാണ് ജിൻസ് ജോസിന്റെ വിലയിരുത്തൽ

”ജയ ഹേ ഹിറ്റ് ആയതിനു ശേഷം, ‘പെണ്ണത്തം’ ഉള്ള സിനിമകൾക്ക് മാർക്കറ്റ് കൂടിയിട്ടുണ്ട്. അതിന്റെ ഇതുവരെ ഉള്ളതിൽ അവസാന ഉദാഹരണം ആണ് അടി.
ഒരു സൃഷ്ടി എന്ന നിലയിൽ നോക്കിയാൽ, മോശമല്ലാത്ത സിനിമയാണ് അടി. ഷൈന്റെയും അഹാനയുടെയും മികച്ച പെർഫോമൻസ് തന്നെയാണ്. ഓരോ ചെറിയ കഥാപാത്രങ്ങൾക്കും വരെ വ്യക്തമായ സ്‌പേസ് നൽകി, നല്ല രീതിയിൽ എക്‌സിക്യുട്ടീവ് ചെയ്തിട്ടുണ്ട്. വീടിനു മുന്നിലെ കടക്കാരൻ മുതൽ, അളിയൻ ആയി വീഡിയോ കാളിൽ വെറും രണ്ടു സീൻ മാത്രമുള്ള ആളും വരെ, രസിപ്പിച്ചു. വില്ലനായി അഭിനയിച്ച ആളും സൂപ്പർ ആയിരുന്നു.


‘ആക്കമില്ലാത്തവൻ ‘തേ’ക്കാൻ പോകരുത്’ എന്ന പഴമൊഴി ശരി വെയ്ക്കും വിധം പോകുന്ന കഥയിൽ, പാർട്ണറോട് ഒന്നും ഒളിക്കരുത് എന്ന നല്ല ഒരു സന്ദേശം കൂടി സമൂഹത്തിന് കൈമാറുന്നുണ്ട് സിനിമ.എന്നാല്, പടത്തിൽ ഫെമിനിസം കുത്തിക്കയറ്റാൻ വേണ്ടി മാത്രം വില്ലന് ഒരു കാമുകിയെ കൊടുത്തതും, പടം കാണുന്ന ഫെമിനിച്ചി മൈൻഡ് ഉള്ള ചെച്ചിപ്പെണ്ണുങ്ങളുടെയും പാവാട ആങ്ങളമാരുടെയും കയ്യടി കിട്ടാൻ വേണ്ടി, നായകനും വില്ലനും മത്സരിച്ച് കൊണവതികാരം കാണിക്കുമ്പോൾ ഒക്കെ ‘ഞാൻ ആണാണ്’ എന്ന ഡയലോഗ് തിരുകിയതും ഒക്കെ എനിക്ക് കല്ലുകടിയായി ഫീൽ ചെയ്തു.


ചിലയിടങ്ങളിൽ രസിപ്പിച്ചു ചിരിപ്പിച്ചും, ചിലയിടങ്ങളിൽ ചിന്തിപ്പിച്ചും, ചിലയിടങ്ങളിൽ ഫെയ്‌സ്ബുക്കിലെ പെണ്ണിടങ്ങളിൽ വരുന്ന മൂഞ്ചിയ പോസ്റ്റുകളെ വരെ നാണിപ്പികും വിധം ക്രിഞ്ച് അടിപ്പിക്കുന്ന സംഭാഷണങ്ങളും, ഒടുക്കം ഒരു തേമ്പിയ ക്ലൈമാക്‌സും ഒക്കെക്കൂടി ആകെമൊത്തം ഒരു വൺ ടൈം വാച്ചബിൽ മൂവി ആണ് അടി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
എഡിറ്റ്: പടത്തിലെ അളിയന്റെ ‘രണ്ടരക്കോടിയുടെ ആസ്ഥിയുണ്ട്’ എന്ന ഡയലോഗ്, ആറാം തമ്പുരാനിലെ സായികുമാറിനെ ഓർമിപ്പിക്കും”

സജീവ് എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്. . ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഫായിസ് സിദ്ധിഖാണ്