‘കങ്കുവ’ സൂര്യ 42 ന്റെ ടൈറ്റിൽ പുറത്തുവിട്ടു

സൂര്യ 42 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന സൂര്യ ,സിരുത്തൈ ശിവ ചിത്രത്തിന്റെ പേരും ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും പുറത്തുവിട്ട് നിർമ്മാതാക്കൾ. ചിത്രത്തിന്ന ‘കങ്കൂവാ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സൂര്യ…

സൂര്യ 42 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന സൂര്യ ,സിരുത്തൈ ശിവ ചിത്രത്തിന്റെ പേരും ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും പുറത്തുവിട്ട് നിർമ്മാതാക്കൾ. ചിത്രത്തിന്ന ‘കങ്കൂവാ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 3ഡിയിൽ 10 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രം 2024ൽ പ്രദർശനത്തിന് എത്തും. ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പടാനിയാണ് നായിക.

വെട്രി പളനിസാമിയുടെ ഛായാഗ്രഹണവും മിലന്റെ പ്രൊഡക്ഷൻ ഡിസൈനും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ആക്ഷൻ സീക്വൻസുകളുടെ കൊറിയോഗ്രാഫി സുപ്രിം സുന്ദർ നിർവഹിക്കുന്ന സിനിമയുടെ തിരക്കഥ നാരായണനാണ്. മദൻ കാർക്കിയാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.  സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.ഒരു പിരിയോഡിക് ഡ്രാമയായാണ് സൂര്യ 42 എത്തുന്നത്. 2024ൽ പൊങ്കൽ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോർട്ട്.