ദിലീപ് ചിത്രം ‘ബാന്ദ്ര’ വമ്പൻ അപ്‌ഡേറ്റെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു.ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു.ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ ബാന്ദ്രയുടെ ടീസർ ഈദ് ദിനത്തിൽ റിലീസ് ചെയ്യുമെന്നാണ് ദിലീപ് അറിയിച്ചിരിക്കുകയാണ്. വിഷു ആശംസകൾക്കൊപ്പം പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിൽ സൺ ഗ്ലാസ് വച്ച് മാസ് മോഡിൽ നിൽക്കുന്ന ദിലീപിനെയാണ് കാണാൻ കഴിയുന്നത്. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ.

ബാന്ദ്രയിൽ ദിലീപിന്റെ നായികയായി എത്തുന്നത് തമന്നയാണ്. അജിത്ത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിർമ്മാണം.ചിത്രത്തിൻറേതായി നേരത്തെ വന്ന ഫസ്റ്റ്‌ലുക്ക് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ. എഡിറ്റിംഗ് വിവേക് ഹർഷൻ, പ്രോജക്റ്റ് ഡിസൈനർ നോബിൾ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ സിനിമ ഈ വർഷം ചിത്രം തിയറ്ററുകളിൽ എത്തും.