‘ഇതുപോലെ ആര് ചെയ്ത് തരും’ മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫിയെടുത്ത് മമ്മൂട്ടി

മാധ്യമപ്രവർത്തകർക്കൊപ്പം സൽഫിയെടുത്ത് നടൻ മമ്മൂട്ടി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മെഗസ്റ്റാർ മമ്മൂട്ടി മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫി വീഡിയോയും…

മാധ്യമപ്രവർത്തകർക്കൊപ്പം സൽഫിയെടുത്ത് നടൻ മമ്മൂട്ടി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മെഗസ്റ്റാർ മമ്മൂട്ടി മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫി വീഡിയോയും ചിത്രങ്ങളും പകർത്തിയത്.


സെൽഫി വീഡിയോയും ചിത്രങ്ങളും പകർത്തിയ ശേഷം ഇതുപോലൊക്കെ ആര് ചെയ്ത് തരും എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. അത് സ്റ്റേജിൽ ചിരി നിറച്ചു. സിനിമ 100 ദിവസം ഓടിയാൽ വീണ്ടൂം കാണാമെന്നും താരം പറഞ്ഞു. ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചടങ്ങിൽ മമ്മൂട്ടിയോടൊപ്പം തിരക്കഥാകൃത്ത് എസ് ഹരീഷ്, നടൻ അശോകൻ തുടങ്ങിയവരും ഉണ്ടായിരുന്നു.


നൻപകൽ നേരത്ത് മയക്കം ജനുവരി 19ന് പ്രദർശനത്തിനെത്തും.സിനിമയുടെ അഡ്വാൻസ്ഐ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.നൻപകൽ നേരത്ത് മയക്കം എന്ന സിനിമ ആദ്യമായി പ്രദർശിപ്പിച്ചത് എഫ്. എഫ്.കെയിലായിരുന്നു. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്.