വാഹനത്തിലിരുന്ന് നിലവിളിച്ചത് കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്; ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി

ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടിയും സംവിധായികയുമായ മാനവ നായിക്. കഴിഞ്ഞ ദിവസം ടാക്സിയിൽ വീട്ടിലേക്ക് പോകുമ്പോഴാണ് യൂബർ വെർ മോശമായി പെരുമാറുകയും ഭീഷണിപ്പടുത്തുകയും ചെയ്തത് എന്ന് മാനവ സോഷ്യൽ മീഡിയയിൽ പങ്കുവച്ച…

ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടിയും സംവിധായികയുമായ മാനവ നായിക്. കഴിഞ്ഞ ദിവസം ടാക്സിയിൽ വീട്ടിലേക്ക് പോകുമ്പോഴാണ് യൂബർ വെർ മോശമായി പെരുമാറുകയും ഭീഷണിപ്പടുത്തുകയും ചെയ്തത് എന്ന് മാനവ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് വീട്ടിലേക്ക് പോകാൻ രാത്രി 8.15ന് ആണ് ഊബർ വിളിച്ചത്.ഞാൻ വണ്ടിയിൽ ഇരിക്കുമ്പോൾ, ഡ്രൈവർ മൊബൈലിൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഫോൺ ചെയ്യുന്നതിൽ ഞാൻ എതിർപ്പ് പ്രകടിപ്പിച്ചു. അതുമാത്രമല്ല ഈ ഡ്രൈവർ പല തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് കാർ ഓടിച്ചത്. യാത്രയ്ക്കിടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരൻ കാർ നിർത്തിച്ച് ഫോട്ടോയെടുത്തു.തുടർന്ന് പൊലീസുകാരനോട് ഡ്രൈവർ തർക്കം തുടങ്ങി. ട്രാഫിക് പൊലീസുകാരനോട് വാഹനത്തിന്റെ ചിത്രമെടുത്ത് കഴിഞ്ഞതിനാൽ പോകാൻ അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവറാകട്ടെ എന്നോട് ദേഷ്യപ്പെടുകയും, നിങ്ങൾ 500 രൂപ പിഴ അടയ്ക്കുമോ എന്ന് ചോദിച്ച് ആക്രോശിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തു.

തർക്കത്തിനിടെ കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ താൻ ഡ്രൈവറോട് പറഞ്ഞു. പക്ഷേ ഡ്രൈവർ ബികെസിയിലെ ഇരുണ്ട സ്ഥലത്ത് വാഹനം നിർത്തുകയാണ് ചെയ്തത്. തുടർന്ന് ഡ്രൈവർ വാഹനം വേഗത്തിലാക്കി പിയദർശനി പാർക്കിനും ചുനഭട്ടി റോഡിനും ്രഇടയിലുള്ള വഴിയിലേക്ക് പോവുകയാണ് ചെയ്ത്. ഈ കാര്യം പരാതിപ്പെടാൻ താൻ യൂബർ സേഫ്റ്റി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു
അവിടുത്തെ ഹെൽപ്പ് ലൈൻ എക്‌സിക്യുട്ടീവിനൊപ്പം സംസാരിക്കുന്നതിനിടെ വാഹനത്തിന്റെ വേഗത ഡ്രൈവർ വീണ്ടും കൂട്ടി. താൻ പലതവണ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കാർ ഓടിച്ചുകൊണ്ടേയിരുന്നു.ഡ്രൈവർ കാർ നിർത്താതത് കണ്ടപ്പോൾ എനിക്ക് ഭയം തോന്നി. സഹായത്തിനായി ഉറക്കെ നിലവിളിക്കാൻ തുടങ്ങി. അതു വഴി വ്ന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരും ചേർന്ന് ഊബർ ഡ്രൈവറെ വളഞ്ഞു. അവർ തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മാനവ പറഞ്ഞു