എന്റെ ആർത്തവ രക്തം പലഹാരത്തിൽ കലർത്തി മറ്റുള്ളവർക്ക് കൊടുക്കുന്ന ദുർമന്ത്രിവാദിയാണ് ഞാൻ!!; കങ്കണ പറയുന്നത് കേട്ടോ…

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റൗണത്ത്. ഇപ്പോഴിതാ നേരത്തെ തന്റെ പേരിലുണ്ടായ ഒരു വിവാദത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയാണ് താരം. കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത് താൻ ആർത്തവ രക്തം കലർത്തി പലഹാരം…

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റൗണത്ത്. ഇപ്പോഴിതാ നേരത്തെ തന്റെ പേരിലുണ്ടായ ഒരു വിവാദത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയാണ് താരം. കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത് താൻ ആർത്തവ രക്തം കലർത്തി പലഹാരം വിതരണം ചെയ്യുമെന്ന വാർത്തകളെ കുറിച്ചാണ്.അത് മാത്രമല്ല താരം ആവർത്തവ രക്തം കുടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ അന്നുണ്ടായിരുന്ന വിവാദങ്ങളെ കുറിച്ചാണ് കങ്കണ ഇപ്പോള് പറയുന്നത്. കങ്കണയുടെ കാമുകനായ അധ്യായൻ സുമൻ ഒരിക്കൽ താരം ദുർമന്ത്രവാദം ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നു.

2016 ൽ ഒരു ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റർ അദ്ദേഹത്തിന്റെ ആർട്ടിക്കിളിൽ ഞാൻ ദുർമന്ത്രവാദം ചെയ്യുന്നതിന്റെ തെളിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടെന്ന് എഴുതുകയായിരുന്നു. എന്റെ ആർത്തവ രക്തം പലഹാരത്തിൽ കലർത്തി മറ്റുള്ളവർക്ക് ദീപാവലി സമ്മാനമായി നൽകുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.ആ നാളുകൾ രസകരമായിരുന്നു.സിനിമാ പശ്ചാത്തലമില്ലാത്ത, വിദ്യഭ്യാസമില്ലാതെ, ഏജൻസിയോ ഗ്രൂപ്പോ കാമുകനോ ഇല്ലാതെ ഞാൻ ടോപ്പിലെത്തുമെന്ന് ആർക്കും തന്നെ വിശ്വസിക്കാൻ സാധിച്ചില്ല.

അതിനാൽ അവരെല്ലാം ചേർന്ന് എനിക്കെതിരെ ദുർമന്ത്രവാദം എന്ന കഥ ഉണ്ടാക്കി എന്നാണ് നടി പറയുന്നത്. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ
സദ്ഗുരുവിന്റെ ഒരു വീഡിയോയും കങ്കണ പങ്കുവച്ചിട്ടുണ്ട്.നിങ്ങൾക്ക് സൂപ്പർ പവറുണ്ടെങ്കിൽ മന്ത്രിവാദിയെന്ന് വിളിക്കും. എന്നേയും അവർ മന്ത്രവാദിയെന്ന് വിളിച്ചു. പക്ഷെ ചുട്ടുകൊല്ലാൻ ഞാൻ സമ്മതിച്ചില്ല. പകരം ഹഹഹഹ…ഞാൻ ശരിക്കുമൊരു മന്ത്രവാദി ആയിരിക്കണം അബ്ര കഡബ്ര എന്നാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം കുറിച്ചിരിക്കുന്നത്.