‘പിരിയാം’ ഷെഫീക്കിന്റെ സന്തോഷത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത്. ക്ലീൻ ഡ സർട്ടിഫിക്കറ്റുമായി നവംബർ 24ന് പ്രദർശനത്തിയ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. പിരിയാം എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

സംവിധായകൻ അനൂപ് പന്തളം തന്നെ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനോജ് കെ ജയൻ, ബാല,ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.സിനിമയിൽ ഉണ്ണി മുകുന്ദന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് സിനിമയുടെ ദൈർഘ്യം.

ഷെഫീക്കിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും ഷാൻ റഹ്‌മാനാണ് സംഗീത സംവിധാനവും നിർവഹിക്കുന്നു സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ ആണ്.പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറഞ്ഞത്