ആ സനിമ വർക്ക് ആയില്ല, പക്ഷേ ഞങ്ങൾക്ക് ലാഭമാണ്: പൃഥ്വിരാജ്

അൽഫോൻസ് പുത്രൻറെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ സിനിമായണ് ഗോൾഡ്. പ്രേമം എന്ന ട്രെൻഡ് സെറ്റർ സിനിമ പുറത്തിറങ്ങി ഏഴ് വർഷത്തിനു ശേഷമാണ് ഗോൾഡ് എത്തിയത്. വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന്…

അൽഫോൻസ് പുത്രൻറെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ സിനിമായണ് ഗോൾഡ്. പ്രേമം എന്ന ട്രെൻഡ് സെറ്റർ സിനിമ പുറത്തിറങ്ങി ഏഴ് വർഷത്തിനു ശേഷമാണ് ഗോൾഡ് എത്തിയത്. വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് മോശം മൗത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം തൊട്ട് ലഭിച്ചത്. അതോ സമയം സഹ നിർമ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്.

സിനിമ പ്രതീക്ഷിച്ചത്ര വർക്കായില്ല എന്നറിയിക്കുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയായ കാപ്പയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. ഈ വർഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് തിയറ്ററുകളിൽ ഹാട്രിക് വിജയം നേടിയിരുന്നല്ലോ അതിനാലാണോ നിർമ്മാണ കമ്പനിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് ഒരു മാധ്യമ പ്രവർത്തകൻറെ ചോദിച്ചത്.


തന്റെ സിനിമ ഗോൾഡ് അക്കൂട്ടത്തിൽ ഇല്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഗോൾഡ്. തിയറ്ററുകളിൽ വിജയിക്കാതിരുന്നിട്ടും ചിത്രം തങ്ങൾക്ക് ലാഭമാണ് ഉണ്ടാക്കിയത്. ‘ഗോൾഡ് വർക്ക് ചെയ്തില്ലല്ലോ, ഞങ്ങൾക്ക് പ്രോഫിറ്റാണ്’. അതാണ് അതിന്റെ സത്യം, എന്നതായിരുന്നു താരത്തിന്റെ മറുപടി.പിന്നെ രണ്ടാമത്തെ ചോദ്യം നിങ്ങൾ ആദായ നികുതി വകുപ്പിനോടാണ് ചോദിക്കണം എന്നാണ് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്