പ്രഭാസ് ചിത്രം ‘പ്രോജക്ട് കെ’യിൽ കമൽ ഹാസനും

നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് പ്രോജക്ട് – കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പടാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ പ്രധാനപ്പെട്ട…

നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് പ്രോജക്ട് – കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പടാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ്. കമൽ ഹാസൻ എത്തുന്നതോടുകൂടി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രമാവുകയാണ് പ്രോജക്ട് – കെ.

പ്രഭാസ് തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. കമൽ ഹാസനെ സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടീസറും നിർമ്മാതാക്കൾ പുറത്തിറക്കി
തെലുങ്ക് സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് സിനിമ നിർമ്മിക്കുന്നത്. വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രഭാസിന്റെ പിറന്നാൾ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തുംഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.