പുത്തൻ ലുക്കിൽ പ്രയാഗ മാർട്ടിന്റെ മടങ്ങിയെത്തുന്നു

നടി പ്രയാഗ മാർട്ടിന്റെ പുതിയ ഹെയർസ്റ്റൈലും ലുക്കും എങ്ങും സോഷ്യൽ മീഡിയയിൽ ചർച്ചയായ കാര്യമാണ്. ഇപ്പോഴിതാ പുതിയ ലുക്കിൽ പ്രയാഗ ഒരു മലയാള സിനിമയിലെത്തുകയാണ്. സോഹൻ സീനു ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

നടി പ്രയാഗ മാർട്ടിന്റെ പുതിയ ഹെയർസ്റ്റൈലും ലുക്കും എങ്ങും സോഷ്യൽ മീഡിയയിൽ ചർച്ചയായ കാര്യമാണ്. ഇപ്പോഴിതാ പുതിയ ലുക്കിൽ പ്രയാഗ ഒരു മലയാള സിനിമയിലെത്തുകയാണ്. സോഹൻ സീനു ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടിയിലൂടെയാണ് താരത്തിന്റെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

 

ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് നായകന്മാർ. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് സിനിമ പറയുന്നത്. ലെന, സാജു നവോദയ, നാരായണൻകുട്ടി, ശ്രദ്ധാ ഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റ് താരങ്ങൾ.


ലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യമാണ് സിനിമയുടെ പ്രത്യേകത.ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസീസും നൈസി റെജിയുമാണ് നിർമാണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. . കലാസംവിധാനം സതീഷ് കൊല്ലം, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അതൺ മനോഹർ,