സിനിമ മികച്ചതായപ്പോൾ നിർമ്മാതാവ് സംവിധായകന് നൽകിയത് ആരെയും അമ്പരപ്പിക്കുന്ന സമ്മാനം!

Shakti-Soundar-Rajan01
Shakti-Soundar-Rajan01
Follow Us :

സിനിമ ഏറ്റവും മികച്ചതായപ്പോൾ അതിന്റെ സന്തോഷത്തിൽ സംവിധായകന് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ സമ്മാനവുമായി നിർമ്മാതാവ്.ആരാധകരുടെ പ്രിയ നടൻ ആര്യയെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ടെഡിയുടെ സംവിധായകൻ ശക്തി സൗന്ദര്‍ രാജയെ തേടിയാണ് ആ വലിയ സമ്മാനമെത്തിയത്.ഏറ്റവും മികച്ചതും മനോഹരവുമായ ആഡംബര  കാർ തന്നെയാണ് നിര്‍മാതാവായ ഗ്നാനവേല്‍ രാജ സംവിധായകനായ ശക്തി സൗന്ദര്‍ രാജ സമ്മാനമായി നൽകിയത്. ഈ സന്തോഷകരമായ വാർത്ത ശക്തി സൗന്ദര്‍ രാജ പങ്ക് വെച്ചത് കാറിന്റെ കൂടെയുള്ള  ഏറ്റവും മനോഹരമായ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ടാണ്.

sakthi raja
sakthi raja

എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌പെഷ്യല്‍ സിനിമയാണ് തന്നെയാണ് ടെഡി. വളരെയധികം വിസ്മയിപ്പിക്കുന്ന രീതിയിലൂടെയും പ്രവർത്തിയിലൂടെയുമാണ് അത് കൂടുതൽ സ്‌പെഷ്യല്‍ ആക്കിയത്.അത് കൊണ്ട് തന്നെ ഗാനവേൽ രാജയ്ക്ക് വളരെ നന്ദി.നിങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നത് എല്ലാം വളരെ വലുതായി തന്നെയായിരിക്കും.എന്നാണ് ശക്തി സൗന്ദര്‍ രാജ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Tweet raja 1
Tweet raja 1

അതെ പോലെ വളരെ പ്രധാനമായും ഏറ്റവും സൂപ്പർ സിനിമ ആസ്വാദകർക്ക് സമ്മാനമായി നൽകിയ ഗ്നാനവേല്‍ രാജയുടെ നിർമ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന് പ്രത്യേകമായ നന്ദി ശക്തി പറഞ്ഞിട്ടുണ്ട്.മറ്റൊരു പ്രത്യേകത എന്തെന്നാൽ യുവ നടൻ ആര്യയും നടി സയേഷയുമാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രേഷകരുടെ മുന്നിലേക്കെത്തിയത്.അതെ പോലെ സുപ്രധാന കഥാപാത്രമായി ചിത്രത്തില്‍  എത്തുന്നത് ടെഡി ബിയറാണ്.അത് കൊണ്ട് തന്നെ അനിമേഷന്‍ ഡ്രാമയായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ വലിയ പ്രത്യേകത എന്തെന്നാൽ ശക്തി സൗന്ദര്‍ രാജയുടെ അഞ്ചാമത്തെ ചിത്രമായിരുന്നു ടെഡി.