കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ, വിമര്‍ശകര്‍ക്ക് മറുപടിയുമായി സനുഷ സന്തോഷ്

ബാലതാരമായെത്തിയ നടിയാണ് സനുഷ സന്തോഷ്. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം ചെയ്തു. സാഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളൊക്കെ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പുകവലി ബോധവത്കരണത്തിന്…

ബാലതാരമായെത്തിയ നടിയാണ് സനുഷ സന്തോഷ്. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം ചെയ്തു. സാഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളൊക്കെ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പുകവലി ബോധവത്കരണത്തിന് വേണ്ടി പങ്കുവെച്ച ചിത്രത്തിനും സനുഷ നേരിടേണ്ടി വന്നത് വലിയ സൈബര്‍ ആക്രമണവും അധിക്ഷേപവുമായിരുന്നു. ഇപ്പോഴിതാ, വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

സനുഷയുടെ വാക്കുകള്‍,
‘ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അവര്‍ കംഫര്‍ട്ടിബിള്‍ ആണെങ്കില്‍ നിങ്ങള്‍ ആരാണ് അവരെ ചോദ്യം ചെയ്യാന്‍. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് സനുഷ ചോദിക്കുന്നു. കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ. അല്ലാതെ ഇവര്‍ക്ക് മറുപടി നല്‍കാന്‍ ഇല്ല’
27 വയസുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അതില്‍ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്‌തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പുകവലി ആവശ്യമെങ്കില്‍ എനിക്കത് ചെയ്യാന്‍ കഴിയണം’