സംസ്ഥാന ചലച്ചിത്ര അവാർഡിൽ കടുത്ത മത്സരം നടന്നത് ഫഹദും ബിജുമേനോനും തമ്മിലായിരുന്നു, അവസാനം മികച്ച നടനായത് ജയസൂര്യ

സിനിമാ പ്രവർത്തകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന  സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപാണ്.അത് കൊണ്ട് ഏറ്റവും മികച്ച നടനുള്ള കടുത്ത മത്സരത്തിലെ അവസാന റൗണ്ടിൽ ജയസൂര്യയുടെ കൂടെ…

Jayasurya-best-actor

സിനിമാ പ്രവർത്തകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന  സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപാണ്.അത് കൊണ്ട് ഏറ്റവും മികച്ച നടനുള്ള കടുത്ത മത്സരത്തിലെ അവസാന റൗണ്ടിൽ ജയസൂര്യയുടെ കൂടെ തന്നെ ഫഹദും ബിജു മേനോനും എത്തിയിരുന്നു. അതെ പോലെ എടുത്ത് പറയേണ്ട ഒരു കാര്യം എന്തെന്നാൽ ഒരു സമയം ആയപ്പോൾ ബിജു മേനോൻ ഈ പ്രാവിശ്യത്തെ മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് എന്നൊരു വാർത്ത കേട്ടിരുന്നു.ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ തന്നെയാണ് ബിജു മേനോനും ഫഹദും അഭിനയിച്ചതെങ്കിലും മദ്യത്തിന് അടിമയായ മുരളി എന്ന വേറിട്ട കഥാപാത്രമായ ജയസൂര്യ മികവുറ്റ അഭിനയം കാഴ്ചവെക്കുകയായിരുന്നു.

Jayasurya1
Jayasurya1

അതെ പോലെ വളരെ പ്രധാനമായും ട്രാൻസ്,മാലിക്ക് തുടങ്ങിയ ചിത്രങ്ങൾ തന്നെയാണ് ഫഹദ് ഫാസിലിനെ രണ്ടാമത്തെ റൗണ്ടിൽ എത്തിച്ചത്.പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിലൂടെ ബിജുമേനോനും രണ്ടാമത്തെ റൗണ്ടിൽ എത്തുകയായിരുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ സൂഫിയും സുജാതയും,വെള്ളം എന്നീ ചിത്രങ്ങളിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ തന്നെയാണ് ജയസൂര്യയെ മുന്നിലേക്കെത്തിച്ചത്.മറ്റൊരു കാര്യം എന്തെന്നാൽ മഞ്ജു വാരിയർ,നിമിഷ സഞ്ജയൻ എന്നിവർ ഉൾപ്പെടെ ആറു പേരോട് ഏറ്റവും ശക്തമായി തന്നെ മത്സരിച്ചാണ് അന്ന ബെൻ മികച്ച നടിക്കുള്ള സംസ്ഥാനം അവാർഡ് നേടിയത്. മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി ജയസൂര്യ വളര്‍ന്നു.

jasurya
jasurya

മിമിക്രി ഇപ്പോഴും താരത്തിന്റെ കൂടെ തന്നെയുണ്ട്. വളരെ  വ്യത്യസ്ത ശബ്ദമുള്ള ആരെ കണ്ടാലും ഉടന്‍ അനുകരിക്കുന്നത് ജയസൂര്യയുടെ ശീലമാണ്.പ്രത്യേകതയുള്ള ശബ്ദങ്ങള്‍ കേട്ടാല്‍ ഉടനെ അനുകരിച്ച് നോക്കാറുണ്ട് ഇപ്പോഴും.പിന്നോട്ട് നോക്കിയാല്‍ ഷാജി പാപ്പനും ജോയി താക്കോല്‍ക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഹിറ്റാക്കി മാറ്റി.സണ്ണി എന്ന  ചിത്രത്തിൽ വളരെ പ്രധാനമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ജീവിതത്തിൽ ഹോപ്പ്  എന്ന് പറയുന്ന സംഭവം ഇല്ലാണ്ടായാല്‍ എന്താ സംഭവിക്കുക എന്ന് അറിയാമോ.എന്നാണ് ചോദിക്കുന്നത്.ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ജയസൂര്യയുടേതായി ഈ അടുത്ത സമയത്ത് പുറത്തിറങ്ങിയ  സണ്ണിയിലൂടെ ഏറ്റവും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.