ആമിര്‍ ഖാന്‍ നൽകിയ ആട്ടക്കുള്ളിൽ 15,000 രൂപ ? യഥാർത്ഥത്തിൽ നടന്നത്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയാണ് അമീർഖാൻ നൽകിയ ആട്ടയിൽ നിന്നും  15000 രൂപ കിട്ടി എന്ന വാർത്ത, അമിര്‍ സൗജന്യമായി ഒരു കിലോ ആട്ട നല്‍കിയത് വാങ്ങി വീട്ടിലെത്തിയവര്‍ത്ത്…

amir-khan

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയാണ് അമീർഖാൻ നൽകിയ ആട്ടയിൽ നിന്നും  15000 രൂപ കിട്ടി എന്ന വാർത്ത, അമിര്‍ സൗജന്യമായി ഒരു കിലോ ആട്ട നല്‍കിയത് വാങ്ങി വീട്ടിലെത്തിയവര്‍ത്ത് അതിനകത്ത് നിന്ന് 15,000 രൂപ ലഭിച്ചുവെന്നാണ് അഭ്യൂഹം പരന്നത്. ഒരു കിലോ ആട്ട മാത്രമാണ് നല്‍കുന്നത് എന്നതിനാല്‍ ഏറ്റവും അത്യാവശ്യക്കാരായ ആളുകളാണ് എത്തിയതെന്നും അതിനാല്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും ഈ നീക്കം അഭിനന്ദിക്കപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ സഹായം നല്‍കുന്നത് ആമിറോ ആമിറിന്റെ ടീമോ പ്രഖ്യാപിച്ചതു സംബന്ധിച്ചോ പണം ലഭിച്ചതു സംബന്ധിച്ച്‌ ഒരു പ്രമുഖ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

amir

ഈ വാര്‍ത്ത ഉണ്ടാകാനിടയായ സാഹചര്യം ഒരു ടിക് ടോക് വീഡിയായാണെന്ന് പ്രമുഖ ഫാക്‌ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോ ഗോതമ്ബ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ ദൃശ്യം കൂടി ഉള്‍പ്പെടുത്തി ഉള്ളതാണ്. ‘ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് അനൗണ്‍സ് ചെയ്തു.

amir khan

ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു,’ ഇങ്ങനെയാണ് സമാന്‍ പറയുന്നത്. ഇതില്‍ എവിടെയും ആമിര്‍ ഖാനാണ് സഹായത്തിന് പിന്നിലെന്ന് പറയുന്നില്ല.