വീട്ടുമുറ്റത്ത് ആറ്റുകാൽ പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും

വീട്ടുമുറ്റത്ത് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സുരേഷ്ഗോപിയും രാധികയും. തന്റെ ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാൽ പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാവാൻ എപ്പോഴും ശ്രമിക്കാറുണ്ട് സുരേഷ്‌ഗോപി. അതുപോലെ തന്നെ എല്ലാ വർഷവും രാധിക…

വീട്ടുമുറ്റത്ത് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സുരേഷ്ഗോപിയും രാധികയും. തന്റെ ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാൽ പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാവാൻ എപ്പോഴും ശ്രമിക്കാറുണ്ട് സുരേഷ്‌ഗോപി. അതുപോലെ തന്നെ എല്ലാ വർഷവും രാധിക ദേവിക്ക് പൊങ്കാല സമർപ്പിക്കാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല.

അതേ സമയം ആറ്റുകാൽ പൊങ്കാല കുടുംബത്തോടൊപ്പം സമർപ്പിക്കാനായതിന്റെ നിർവൃതിയിലാണ് സുരേഷ്‌ഗോപി പൊങ്കാല സമർപ്പിക്കുന്ന സമയമുഴുവൻ രാധികയോടൊപ്പം പ്രാർഥനാ നിരതനായി സുരേഷ് ഗോപി കൂടെ തന്നെ ഉണ്ടായിരുന്നു. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിയിരുന്നു.


നേരത്തെ തിരുവന്തപുരത്തു മാത്രമായിരുന്നു പൊങ്കാല എങ്കിൽ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവൻ ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നുണ്ട്. പൊങ്കാല സമർപ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താൻ കഴിയാത്ത പല ഭക്തരും ഇന്ന് അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിക്കുന്നത്. എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ ആറ്റുകാലിലെത്തുന്ന ദേവിയെ ആചാരവിധിപ്രകാരം കാപ്പു കെട്ടി കുടിയിരുത്തുന്നതോടെയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നത്