ബാല പൂര്‍ണ ബോധവാനാണ്, സംസാരിച്ചു!!! ഐസിയുവിലെത്തി സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍!!

കരള്‍ രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നിര്‍മ്മാതാവ് എന്‍എം ബാദുഷയ്ക്കും സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ക്കൊപ്പമാണ് ഉണ്ണി ആശുപത്രിയിലെത്തിയത്. ബാലയെ ഐസിയുവില്‍ കയറി…

കരള്‍ രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നിര്‍മ്മാതാവ് എന്‍എം ബാദുഷയ്ക്കും സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ക്കൊപ്പമാണ് ഉണ്ണി ആശുപത്രിയിലെത്തിയത്. ബാലയെ ഐസിയുവില്‍ കയറി കാണുകയും സംസാരിക്കുകയും ചെയ്‌തെന്ന് ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടറുമായി സംസാരിച്ച് ബാലയുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ തിരക്കി. ബാല പൂര്‍ണ ബോധവാനാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

നിലവില്‍ ഉണ്ണി മുകുന്ദന്‍ ബാലയ്ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്. ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി.

ഉണ്ണി മുകുന്ദനൊപ്പം അമൃത ആശുപത്രിയില്‍ ചെന്ന് ബാലയെ സന്ദര്‍ശിച്ച വിവരം നിര്‍മാതാവ് എന്‍എം ബാദുഷയും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു, മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ബാദുഷ അറിയിച്ചിരുന്നു.
ff
നേരത്തെ, ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഫലം വിവാദത്തില്‍ ഉണ്ണി മുകുന്ദനും ബാലയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലയുടെ അസുഖവിവരം അറിഞ്ഞയുടനെ തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയിരിക്കുകയാണ് ഉണ്ണി.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.