റോക്കി ഭായിയുടെ മൂന്നാം വരവ്; തിരക്കഥ പൂർത്തിയായെന്ന് സംവിധായകൻ പ്രശാന്ത് നീൽ

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കന്നഡ ചിത്രമായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്. ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ ‘കെജിഎഫ് 2’ ഇന്ത്യ സിനിമ ലോകം കണ്ട വലിയ…

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കന്നഡ ചിത്രമായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്. ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ ‘കെജിഎഫ് 2’ ഇന്ത്യ സിനിമ ലോകം കണ്ട വലിയ ഹിറ്റുകളില്‍ ഒന്നായി മാറി.തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ .ചിത്രത്തിൻറെ മൂനാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും തിരക്കഥ പൂർത്തിയായതായും യഷ് തന്നെയായിരിക്കും നായകൻ എന്നും അറിയിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. എന്നാല്‍ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ട്. സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നാണ് പ്രശാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. നിലവിൽ സലാർ-സീസ്ഫയർ പാർട്ട് വണ്ണിന്റെ തിരക്കിലാണ് പ്രശാന്ത് നീൽ ഉള്ളത്.ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.

മൂന്ന് മിനിറ്റ് 47 സെക്കന്റുള്ള ട്രെയിലർ പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയന്സായിരിക്കും സമ്മാനിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് പുറത്ത് എത്തിയിരിക്കുന്നത്. ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പ്രധാനമായും പറഞ്ഞുവെക്കുന്നത് . സൗഹൃദം പ്രമേയമാക്കുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.ഡിസംബർ 22 ന് പുറത്തെത്തുന്ന ‘സലാർ: പാർട്ട് വൺ: സീസ് ഫയറിൽ പ്രഭാസും പ്രിത്വിരാജും തമ്മിലുള്ള സൗഹൃദവും സംഭവവികാസങ്ങളുമാണ് പറഞ്ഞുവെക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും മികച്ച ബാക്ക്ഗ്രൗൻഡ്‌സ്‌കോറും ഉൾപ്പെടെ പ്രേക്ഷകർക്കായി കാത്തിരിക്കുന്നത് അതിഗംഭീര വിഷ്വൽ ട്രീറ്റാണ്.അക്കാര്യം വ്യക്തമായി ട്രെയിലറിൽ നിന്നും വ്യക്തമാണ്.കെജിഎഫ് സീരിസുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന നിലയ്‌ക്കാണ് ആരാധകർ സലാറിനായി കാത്തിരിക്കുന്നത് . സലാർ മറ്റൊരു കെജിഎഫ് ആയിരിക്കുമോ എന്ന ചോദ്യവും സിനിമാ പ്രേമികൾ ഒരേസമം മുന്നോട്ട് വയ്‌ക്കുന്നുണ്ട്.അതിനുള്ള കാരണം കെജിഎഫിലെ പോസ്റ്ററും സലാറിലെ പോസ്റ്ററും തമ്മിലുള്ള കണക്ഷനാണ്.

ഒരേസമയം കോലാർ ഖനിയിൽ നിന്നുള്ള ചിത്രങ്ങൾ പോലെയുള്ള പോസ്റ്റർ ആരാധകരെ സംശയത്തിലാക്കിയിട്ടുണ്ട്.  ഈ ചിന്ത പ്രേക്ഷകമനസ്സിൽ ഉള്ളതുകൊണ്ട് തന്നെ സംവിധായകൻ പ്രശാന്ത് നീൽ ആദ്യമേ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടുണ്ട്.കെ.ജി.എഫിന്റേയും സലാറിന്റേയും കഥകൾ വ്യത്യസ്തമാണെന്നും വികാരങ്ങൾ വ്യത്യസ്തമാണ്, കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. സലാറിൽ നിന്ന് മറ്റൊരു കെ.ജി.എഫ് പ്രേക്ഷകർ പ്രതീക്ഷിക്കരുതെന്നാണ് സംവിധായകൻ പറയുന്നത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്‍റെ സാന്നിധ്യമാണ് ‘സലാറി’ന്‍റെ മറ്റൊരു പ്രധാന ആകർഷണം. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് താരം എത്തുകയെന്നാണ് റിപ്പോർട്ടുകൾ . നായകനെ വിറപ്പിക്കുന്ന ‘വരധരാജ മന്നാർ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന കാരക്‌ടർ പോസ്റ്ററുകളെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.തെന്നിന്ത്യൻ ആക്ഷൻ സൂപ്പർ സ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം  പൃഥ്വിരാജും ഒന്നിക്കുമ്പോൾ തിരശീലയിൽ വിരിയുക തീപാറുന്ന ദൃശ്യവിസ്‌മയം ആയിരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അതെ സമയം സലാറിനു ശേഷം  പ്രശാന്ത് നീല്‍ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറുമായാണ്   ഒന്നിക്കുന്നതു.  ചിത്രത്തിന് താൽക്കാലികമായി  എന്‍.ടി.ആര്‍ 31 എന്നാണ് പേരിട്ടിരിക്കുന്നത്.ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് സിനിമ പ്രഖ്യാപിച്ചത്. സലാറിന് ശേഷം എന്‍.ടി.ആര്‍ 31 ജോലികളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രശാന്ത് നീല്‍ ശ്രമിക്കുക.’എന്‍.ടി.ആര്‍ 31′ 2024 ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രശാന്ത് നീൽ പറഞ്ഞു.