‘വിവാഹത്തിന് ഏറെ നാൾ മുൻപ് തന്നെ ഞങ്ങൾ ആ തീരുമാനത്തിൽ എത്തിയിരുന്നു’ ഉപാസന

തെന്നിന്ത്യൻ താരം രാം ചരണും പങ്കാളി ഉപാസന കാമിനേനിയും തങ്ങളുടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ ഒരു കുഞ്ഞിനായുള്ള തായ്യാറെടുപ്പുകൾ നടത്തുന്നത്. എന്നാൽ…

തെന്നിന്ത്യൻ താരം രാം ചരണും പങ്കാളി ഉപാസന കാമിനേനിയും തങ്ങളുടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ ഒരു കുഞ്ഞിനായുള്ള തായ്യാറെടുപ്പുകൾ നടത്തുന്നത്. എന്നാൽ ഇത്രയും വൈകി ഒരു തീരുമാനത്തിലെത്തിയതിനെ കുറിച്ച് പറയുകയാണ് ഉപാസന.

വിവാഹത്തിന് മുൻപ് തന്നെ തൻറെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചെന്നാണ് ഇപ്പോൾ ഉപാസന ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. വിവാഹിതരായി കുട്ടികൾ ഉണ്ടാകുന്നതിന് മുൻപായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചിരുവെന്നാണ് ഉപാസന വ്യക്തമാക്കുന്നത്.

‘അണ്ഡം ശീതികരിക്കുക എന്ന തീരുമാനത്തിൽ റാമും ഞാനും ആദ്യമേ എത്തിയിരുന്നു. വിവാഹത്തിന്റെ തുടക്ക സമയത്ത് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞങ്ങൾ ഇരുവരും എടുത്ത തീരുമാനം. ഇപ്പോൾ സാമ്പത്തികമായി ഞങ്ങൾ സുരക്ഷിതമാണ്.

ഒരു കുട്ടിയെ പരിപാലിക്കാനും കുഞ്ഞിന് സുരക്ഷിതമായ ഭാവി നൽകാനും ഞങ്ങൾ പ്രാപ്തരാണ്,’ ഇതായിരുന്നു മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉപാസന കാമിനേനി പറഞ്ഞത്.അതേസമയം രാം ചരൺ തന്നെ സോഷ്യൽ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്