അവസാനത്തെ 30 മിനിറ്റുകളിൽ ഈ സിനിമ ക്രിയേറ്റ് ചെയ്യുന്ന ഒരു ടെൻഷൻ ഉണ്ട്..!

മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായ് ‘ക്രിസ്റ്റി’ ഇക്കഴിഞ്ഞ . വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയത് നവാഗതനായ ആൽബിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കുമൊക്കെ നേരത്തെ തന്നെ മികച്ച…

മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായ് ‘ക്രിസ്റ്റി’ ഇക്കഴിഞ്ഞ . വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയത് നവാഗതനായ ആൽബിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കുമൊക്കെ നേരത്തെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച സിനിമയുടെ അവസാനത്തെ ഏകദേശം 30 മിനിറ്റുകളിൽ ഈ സിനിമ ക്രിയേറ്റ് ചെയ്യുന്ന ഒരു ടെൻഷൻ ഉണ്ടെന്ന് പറയുകയാണ് ക്ഷ്രേകനായ യദു കൃഷ്ണ.

മൂവി ഗ്രൂപ്പിലാണ് യദു കൃഷ്ണ സിനിയെകുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ”അവസാനത്തെ ഏകദേശം 30 മിനിറ്റുകളിൽ ഈ സിനിമ ക്രിയേറ്റ് ചെയ്യുന്ന ഒരു ടെൻഷൻ ഉണ്ട്..!ഒരു നല്ല ഫീൽഡ് റൊമാന്റിക് സിനിമയിൽ നിന്നും റൊമാന്റിക് ത്രില്ലർ മൂഡിലേക്ക് മൊത്തത്തിൽ എലിവേറ്റ് ചെയ്യപ്പെടുന്ന ആ 30 മിനിറ്റുകളാണ് ഈ സിനിമയിൽ ഏറ്റവും മികച്ചു നൽകുന്നത് എന്നാണ് എനിക്ക് തോന്നിയത്.Based on a true story ടാഗ് ലൈനിൽ വരുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും റൊമാന്റിക് ജോണറിൽ ഇത്രത്തോളം എൻഗേജിംഗ് ആയ ക്ലൈമാക്‌സ് ഉള്ള സിനിമകൾ അനാർക്കലിയും പിന്നെ ക്രിസ്റ്റിയുമേ ഉണ്ടാവൂ.”


സംവിധായകനായ ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത്് പ്രശസ്ത എഴുത്തുകാരായ ബെന്യാമിൻ, ഇന്ദു ഗോപൻ എന്നിവരാണ്. ഈ എഴുത്തുകാർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. വിനീത് വിശ്വം, ജോയ് മാത്യു, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.