ധനുഷ് മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് 150 കോടിയുടെ അത്യാഢംബര വീട്!!!

മാതാപിതാക്കള്‍ക്കായി 150 കോടിയുടെ സ്വപ്‌ന ഭവനം സമ്മാനിച്ച് നടന്‍ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് അത്യാഢംബര വീട് നിര്‍മ്മിച്ചിരിക്കുന്നത്. മഹാ ശിവരാത്രി ദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും സമ്മാനിച്ച വീടിന്റെ…

മാതാപിതാക്കള്‍ക്കായി 150 കോടിയുടെ സ്വപ്‌ന ഭവനം സമ്മാനിച്ച് നടന്‍ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് അത്യാഢംബര വീട് നിര്‍മ്മിച്ചിരിക്കുന്നത്. മഹാ ശിവരാത്രി ദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും സമ്മാനിച്ച വീടിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. 2021ലാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത്, കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.

Dhanush1

ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍
സുബ്രഹ്‌മണ്യം ശിവയാണ് പുതിയ വീടിന്റെ വാര്‍ത്തകള്‍ പങ്കുവെച്ചത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് സംവിധായകന്‍ കുറിച്ചത്.

‘വാത്തി’യാണ് ധനുഷിന്റെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. സംയുക്തയാണ് ചിത്രത്തിലെ നായികയായെത്തിയത്. വെങ്കി അറ്റ്‌ലൂരിയാണ് വാത്തി സംവിധാനം ചെയ്തത്. ആദ്യ ദിനം തന്നെ വാത്തി ബോക്സ് ഓഫീസില്‍ നിന്ന് 12 കോടിയാണ് നേടിയത്.