‘ഇസ്തിരി’യുമായി സംവിധായിക കുപ്പായമണിഞ്ഞ് തെസ്നി ഖാന്‍!

മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കൂടി. ചലച്ചിത്ര താരം തെസ്നി അലി ഖാനും സംവിധായിക കുപ്പായമണിഞ്ഞിരിക്കുകയാണ്. ‘ഇസ്തിരി’യുടെ സംവിധായികയായി തെസ്നി അലി ഖാന്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെസ്നി ഖാന്‍ ആദ്യമായി കഥയും സംവിധാനം…

മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കൂടി. ചലച്ചിത്ര താരം തെസ്നി അലി ഖാനും സംവിധായിക കുപ്പായമണിഞ്ഞിരിക്കുകയാണ്. ‘ഇസ്തിരി’യുടെ സംവിധായികയായി തെസ്നി അലി ഖാന്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെസ്നി ഖാന്‍ ആദ്യമായി കഥയും സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഇസ്തിരി’ സൈന മൂവീസിലൂടെ റിലീസായി.

വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന മുത്തുമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇസ്തിരി പറയുന്നത്. മോഡലിംഗ് രംഗത്ത് സജീവമായ സന്ധ്യ അയ്യരാണ് മുത്തുമണിയെ അവതരിപ്പിക്കുന്നത്. പത്ത് മിനിറ്റാണ് ചിത്രം. ഏറെയും പുതുമുഖങ്ങളെ അണിനിരത്തിയാണ് തെസ്‌നി ഇസ്തിരി ഒരുക്കിയിരിക്കുന്നത്.

തന്റെ അനുജത്തിക്കും ഇളയ സഹോദരനും വേണ്ടി ജീവിക്കുന്ന മുത്തുമണിയുടെ അതിജീവനത്തിന്റെ ട്വിസ്റ്റോടെയാണ് ക്ലൈമാക്സ്. അഭിനയത്തില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെങ്കിലും പക്ഷെ സംവിധാനം ആദ്യത്തേതാണ്. അത്
ടെന്‍ഷനുള്ള ജോലിയാണെന്ന് തെസ്‌നി ഖാന്‍ പറയുന്നു.

സന്ധ്യ അയ്യര്‍, സ്‌നേഹ വിജയന്‍, ആരോമല്‍, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങള്‍. ഡ്രീം ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. പ്രവിരാജ് വി. നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സജിത ദേവസ്യ എഴുതിയ വരികള്‍ക്ക് വിനായക് പ്രസാദ് ആണ് സംഗീതം.