‘സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു എന്ന് അവർക്ക് അറിയേണ്ടതില്ല”സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു!!

യുവനടി ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഫെബ്രവരി 24ന് പ്രദർശനത്തിന് എത്തുകയാണ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്റെ പ്രമോഷനിടെ സിനിമയെ…

യുവനടി ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഫെബ്രവരി 24ന് പ്രദർശനത്തിന് എത്തുകയാണ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്റെ പ്രമോഷനിടെ സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുകയാണ് നടി.

‘ഒരു സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മൾ അതിനെ എത്രത്തോളം സ്‌നേഹിച്ചു,എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നൊന്നും പ്രേക്ഷകർക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുന്നത്. സ്‌ക്രീനിൽ എന്താണ് കാണുന്നതെന്ന് നോക്കിയിട്ടാണ് അവർ വിലയിരുത്തുന്നത്. അതിനാല്്ര തന്നെ സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂള്ളൂ’, ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു.

അതേ സമയം മലയാള സിനിമയിൽ നല്ല മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ മലയാള സിനിമ നായിക, നായകൻ, വില്ലൻ എന്നതിൽ ഒതുങ്ങി നിൽക്കുകയായിരുന്നു, എന്നാൽ ഇന്ന് എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് ഭാവന വ്യക്തമാക്കി. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.ബോൺഹോമി എൻറർടയ്ൻമെൻറ്‌സ് ,ലണ്ടൻ ടോക്കീസ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിച്ചിരിക്കുന്നത്