അന്നത്തെ അവന്റെ ഫോട്ടോ കണ്ടു അമ്മയായ ഞാൻ കരഞ്ഞുപോയി, മല്ലിക സുകുമാരൻ 

‘ആടുജീവിതം’ എന്ന ചിത്രത്തിന് വേണ്ടി  തനിക്കു ഒരുപാടു ശരീര മാറ്റങ്ങൾ ചെയ്‌യേണ്ടി വന്നു എന്ന് മുൻപ് പൃഥ്വിരാജ് പറയുകയുണ്ടായി, ഈ ഒരു ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ രൂപമാറ്റം എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്, ഇപ്പോൾ…

‘ആടുജീവിതം’ എന്ന ചിത്രത്തിന് വേണ്ടി  തനിക്കു ഒരുപാടു ശരീര മാറ്റങ്ങൾ ചെയ്‌യേണ്ടി വന്നു എന്ന് മുൻപ് പൃഥ്വിരാജ് പറയുകയുണ്ടായി, ഈ ഒരു ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ രൂപമാറ്റം എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്, ഇപ്പോൾ ഈ ഒരു രൂപമാറ്റത്തെ കുറിച്ച് അമ്മയായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സംവിധയകാൻ ബ്ലെസ്ലി ഒരുക്കിയ ചിത്രം ആയിരുന്നു ‘ആടുജീവിതം.’

ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഫോട്ടോ കണ്ടു അമ്മയായ ഞാൻ ഒരുപാടു കരഞ്ഞിരുന്നു. ഈ ഒരു സിനിമക്ക് വേണ്ടി അവൻ 30 കിലോ ആണ് കുറച്ചത്. അതുപോലെ തന്നെ മകന്റെ പട്ടിണി കിടന്നു ആടിനോടൊപ്പമുള്ള ചിത്രങ്ങൾ ഒന്നും തന്നെ താൻ കണ്ടിട്ടില്ലായിരുന്നു, കാണിച്ചിട്ടില്ല എന്ന് പറയുന്നതാകും ശരി മല്ലിക പറയുന്നു, എന്നിട്ടും തന്റെ മകന്റെ ഈ ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോ കണ്ടു താൻ ഒരുപാടു കരഞ്ഞുപോയി

അവന്റെ ഫോട്ടോ കണ്ടാലോ ഒരു അസ്ഥികൂടം മാത്രം, സഹിക്കാൻ കഴിയില്ല, അത്രമേൽ അവൻ ക്ഷീണക്കപ്പെട്ടിരുന്നു, അവന്റെ ആ കോലം കണ്ടു ഞാൻ ഒരുപാടു കരഞ്ഞുപോയി, ഇനിയും അവന്റെ പല ഫോട്ടോകളും അവൻ എന്നെ കാണിച്ചിട്ടില്ല എന്ന് അവൻ പറഞ്ഞിരുന്നു, തന്റെ ശരീരഭാരം മുപ്പതു കിലോ കുറക്കുക മാത്രമല്ല അതിന്റെ കൂടെ താടിയും താഴെ വരെ വളർന്നിരുന്നു, ഇനിയും ഇങ്ങനെ ഒരു അഭിനയം ഉണ്ടാകില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്, അത്രയ്ക്ക്  അവൻ ത്യാഗം അനുഭവിച്ചു ആട് ജീവിതം എന്ന സിനിമക്ക് വേണ്ടി മല്ലിക പറയുന്നു