അന്നത്തെ ആ ക്രൂര പീഡനങ്ങളുടെ ധീര രക്തസാക്ഷി തന്നെയായിരുന്നു തിലകൻ, ഓർമ്മകൾ പങ്ക് വെച്ച് സംവിധായകൻ വിനയൻ

മലയാളത്തിന്റെ അനശ്വരനായ നടൻ തിലകന്റെ ഓർമ്മദിനത്തിൽ ഹൃദയത്തിൽ തട്ടുന്ന മനോഹരമായ കുറിപ്പുമായി സംവിധായകൻ വിനയൻ.നമ്മുടെ ലോകത്ത് നിന്നും മൺമറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും ഏറ്റവും അതുല്യരായ പ്രതിഭകളേയും പോലെ അഭിനയകുലപതി തിലകൻ ചേട്ടനെ കുറിച്ച് ഒരേ…

vinayan-thilakan

മലയാളത്തിന്റെ അനശ്വരനായ നടൻ തിലകന്റെ ഓർമ്മദിനത്തിൽ ഹൃദയത്തിൽ തട്ടുന്ന മനോഹരമായ കുറിപ്പുമായി സംവിധായകൻ വിനയൻ.നമ്മുടെ ലോകത്ത് നിന്നും മൺമറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും ഏറ്റവും അതുല്യരായ പ്രതിഭകളേയും പോലെ അഭിനയകുലപതി തിലകൻ ചേട്ടനെ കുറിച്ച് ഒരേ ഒരു വാക്കിൽ എഴുതുവാൻ കഴിയുകയില്ലെന്ന് വിനയൻ വ്യക്തമാക്കുന്നു.അതി ക്രൂര മായ പീഡനങ്ങളുടെ അനശ്വര തന്നെയായിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് താരം പറയുന്നു.അതെ പോലെ അദ്ദേഹത്തിനെ ഏറ്റവും അടുത്തറിഞ്ഞ ഒരു വ്യക്തി കൂടിയാണെന്ന് വിനയൻ കുറിക്കുന്നു.

thilakan01
thilakan01

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…..

ഇന്ന് തിലകൻ എന്ന മഹാനടൻെറ ഓർമ്മദിനമാണ്.
മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കിൽ എഴുതാൻ എനിക്കാവില്ല… കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും
അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും…
ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല..

Thilakan 2
Thilakan 2

എന്തിൻെറ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല..
ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ… അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു… ക്ഷമിക്കണം… ഈ ഒാർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ..
അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..