വരനെ തേടി തിങ്കള്‍ ഭാല്‍…!! വിവാഹ ഒരുക്കങ്ങളില്‍ താരം

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് തിങ്കള്‍ ഭാല്‍. നടിയായും അവതാരികയായും മലയാളത്തില്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ തിങ്കള്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ സുപ്രധാന തീരുമാനമെടുത്ത സന്തോഷമാണ് തിങ്കള്‍…

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് തിങ്കള്‍ ഭാല്‍. നടിയായും അവതാരികയായും മലയാളത്തില്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ തിങ്കള്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ സുപ്രധാന തീരുമാനമെടുത്ത സന്തോഷമാണ് തിങ്കള്‍ പങ്കുവയ്ക്കുന്നത്. വിവാഹത്തിന് തയ്യാറെടുത്തിരിക്കുകയാണ് എന്നാണ് തിങ്കള്‍ പറയുന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവച്ചാണ് തിങ്കളിന്റെ കുറിപ്പ്.

അമ്മയ്ക്ക് വേണ്ടിയാണ് മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇൗ പ്രൊഫൈലിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളെ കിട്ടുമെന്ന പ്രതീക്ഷയില്ല. പക്ഷേ, അമ്മയ്ക്ക് വേണ്ടിയാണ്. ഞാന്‍ സീരിയസായി കല്യാണം നോക്കുകയാണ്. മാട്രിമോണിയല്‍ സൈറ്റിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് തിങ്കള്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.