വാക്ക് പാലിച്ച് ‘തൊപ്പി’!!! കിടപ്പിലായ യുവാവിന് ഓട്ടോമാറ്റിക് വീല്‍ച്ചെയര്‍ സമ്മാനിച്ചു

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് തൊപ്പി എന്ന നിഹാദ്. അടുത്തിടെ താരത്തിന്റെ വീഡിയോകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. വീഡിയോ കണ്ടന്റുകളിലെ അശ്ലീല പരാമര്‍ശങ്ങളാണ് തൊപ്പിയെ വിവാദത്തിലാക്കിയത്. കുട്ടികളാണ് തൊപ്പിയുടെ ഫാന്‍സില്‍ ഏറെയും. വിവാദങ്ങളൊന്നും തൊപ്പിയെ ബാധിച്ചിരുന്നില്ല.…

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് തൊപ്പി എന്ന നിഹാദ്. അടുത്തിടെ താരത്തിന്റെ വീഡിയോകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. വീഡിയോ കണ്ടന്റുകളിലെ അശ്ലീല പരാമര്‍ശങ്ങളാണ് തൊപ്പിയെ വിവാദത്തിലാക്കിയത്. കുട്ടികളാണ് തൊപ്പിയുടെ ഫാന്‍സില്‍ ഏറെയും. വിവാദങ്ങളൊന്നും തൊപ്പിയെ ബാധിച്ചിരുന്നില്ല. അപ്പോഴും സോഷ്യലിടത്ത് ആക്ടീവായിരുന്നു. പ്രണയിനിയെയും താരം പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തൊപ്പിയുടെ വലിയ മനസ്സാണ് സോഷ്യലിടത്ത് നിറയുന്നത്. സഹായം അഭ്യര്‍ഥിച്ച് യുവാവിനെ സഹായിച്ചിരിക്കുന്ന കാര്യമാണ് തൊപ്പി പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് വേഷത്തില്‍ തൊപ്പി ചെയ്‌തൊരു ലൈവ് വീഡിയോയില്‍ ഫാല്‍ക്കണ്‍ വൈറ്റി എന്ന യുട്യൂബര്‍ കമന്റ് ചെയ്തിരുന്നു. തനിക്ക് ഒരു വീല്‍ ചെയര്‍ വേണമെന്നും ഇരുപത്തി എട്ടായിരം രൂപവരെ ചെലവ് വരുമെന്നായിരുന്നു മെസേജ്. ഇരുപത്തി എട്ടായിരം അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതില്‍ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വീല്‍ചെയര്‍ തന്നെ കൊടുക്കുമെന്നും തൊപ്പി വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ തൊപ്പി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ഓട്ടോമാറ്റിക് വീല്‍ ചെയര്‍ തൊപ്പി യുവാവിന്റെ വീട്ടില്‍ എത്തിച്ചു നല്‍കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. വീല്‍ചെയറിന്റെ ടയര്‍ ഉള്‍പ്പടെ എല്ലാം ഫിറ്റ് ചെയ്ത ശേഷമാണ് തൊപ്പി തിരിച്ചുപോരുന്നത്. എല്ലാം ഫിറ്റ് ചെയ്ത് ഒരു കുഴപ്പവുമില്ലെന്ന് തൊപ്പി തന്നെ ഇരുന്ന് ഉറപ്പുവരുത്തുന്നുണ്ട്. ആയിരുന്നു വീല്‍ച്ചെയറെന്ന് യുവാവിന്റെ കുടുംബം പറയുന്നു. ഫാല്‍ക്കണ്‍ വൈറ്റിയുടെ വീട്ടുകാര്‍ക്ക് കൈ നല്‍കി സന്തോഷപൂര്‍വ്വം തിരിച്ചുവരുന്ന തൊപ്പിയാണ് വീഡിയോയിലുള്ളത്.