ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപും വിഗ്‌നേഷ് ശിവനും!!

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപും സംവിധായകന്‍ വിഗ്‌നേഷ് ശിവനും. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും അയ്യനെ കണ്ട് അനുഗ്രഹം തേടിയത്. എല്ലാവര്‍ഷവും ഇരുവരും ശബരിമലയിലെത്താറുണ്ട്. ഇന്ന് മകരവിളക്ക് മഹോത്സവമാണ് സന്നിധാനത്ത്. മകരജ്യോതി…

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപും സംവിധായകന്‍ വിഗ്‌നേഷ് ശിവനും. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും അയ്യനെ കണ്ട് അനുഗ്രഹം തേടിയത്. എല്ലാവര്‍ഷവും ഇരുവരും ശബരിമലയിലെത്താറുണ്ട്.

ഇന്ന് മകരവിളക്ക് മഹോത്സവമാണ് സന്നിധാനത്ത്. മകരജ്യോതി ദര്‍ശനം നടത്തി സായൂജ്യമടയാന്‍ ഭക്തലക്ഷങ്ങളാണ് സന്നിധാനത്തെത്തുന്നത്. മകരജ്യോതി ദര്‍ശനത്തിനു ശേഷം പുല്ലുമേട്ടില്‍ നിന്നു സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കില്ല. വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി ഉച്ചയ്ക്ക് 2 വരെ മാത്രമേ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ.

‘ഉടല്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ‘തങ്കമണി’യാണ് ദിലീപിന്റെ പുതിയ ചിത്രം. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ബാന്ദ്രയാണ് ദിലീപിന്റേതായി തിയ്യേറ്ററിലെത്തിയ അവസാന ചിത്രം. തമന്നയായിരുന്നു ചിത്രത്തില്‍ നായികയായത്.