ആ കുട്ടിക്കും ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്, ടിനി ടോം

നിരവധി ആരാധകർ ഉള്ള താരമാണ് ടിനി ടോം. മിമിക്രി രംഗത്ത് കൂടിയാണ് താരം സിനിമയിൽഎത്തിയത് . നടൻ ആയും ഡ്യൂപ്പ് ആയുമെല്ലാം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരും താരത്തിന് ഉണ്ട്. നിരവധി…

നിരവധി ആരാധകർ ഉള്ള താരമാണ് ടിനി ടോം. മിമിക്രി രംഗത്ത് കൂടിയാണ് താരം സിനിമയിൽഎത്തിയത് . നടൻ ആയും ഡ്യൂപ്പ് ആയുമെല്ലാം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരും താരത്തിന് ഉണ്ട്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. എന്നാൽ ഇപ്പോൾ ആണ് താരത്തിന് കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടാൻ തുടങ്ങിയത്. നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമാണ് താരം. ഇപ്പോഴിതാ താരം നടി കാവ്യാ മാധവനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നത്തിന് കാവ്യ ആണ് ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളത്. കാവ്യ അല്ല താനും മഞ്ജുവും തമ്മിലുള്ള പ്രശ്നത്തിന് കാരണമെന്ന് ദിലീപ് പറഞ്ഞിരുന്നു. മഞ്ജു ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടും ഇല്ല. എന്നാൽ ദിലീപിനെ വിവാഹം കഴിച്ചു എന്ന പേരിൽ ആ കുട്ടിക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും കാവ്യ എന്താണ് എന്ന് ഈ പഴി പറയുന്ന ആരും മനസ്സിലാക്കുന്നില്ല  എന്നതാണ് സത്യം. ഓരോരുത്തരുടെയും അവസ്ഥകൾ ആണ്. ഇങ്ങനെ ഒരു പ്രവർത്തിയുടെ പേരിൽ ആ കുട്ടിക്കും ഒരുപാട് ഹേറ്റേഴ്‌ വന്നു.

എന്താണ് കാവ്യ എന്ന് ആരും നോക്കാതെ ആണ് ആ കുട്ടിയെ പഴി പറയുന്നത്. കാവ്യയ്ക്ക് ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒന്നിൽ ഡ്യൂപ്പ് ആയിട്ടാണ്. എന്നാൽ എന്തൊരു സ്നേഹമുള്ള കുട്ടിയാണ് അതെന്നു അന്ന് എനിക്ക് മനസ്സിലായി. ശരിക്കും സഹോദരനെ പോലെയാണ് ആ കുട്ടി എന്നോട് പെരുമാറിയത് എന്നും ആ രണ്ടു ചിത്രത്തിൽ അഭിനയിച്ചപ്പോഴും തന്നോട് കാണിച്ച സ്നേഹത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല എന്നുമാണ് ടിനി ടോം പറഞ്ഞത്. ടിനിയുടെ ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.