കറുത്ത പാന്റും ഷര്‍ട്ടുമിട്ട് ഗ്ലാസും വെച്ച് വന്ന വിനായകനെ അകത്തേക്ക് കയറ്റിയില്ല!! ടിനി ടോം

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ടിനി ടോം. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് താരം. ആദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സിന് അവതാരകനായി പോയപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് ടിനി. ഐഫ അവാര്‍ഡ്‌സിനാണ് ടിനി അവതാരകനായി…

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ടിനി ടോം. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് താരം. ആദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സിന് അവതാരകനായി പോയപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് ടിനി. ഐഫ അവാര്‍ഡ്‌സിനാണ് ടിനി അവതാരകനായി പോയത്.

ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സില്‍ അവതാരകനായി പോകുന്നതെന്ന് ടിനി പറയുന്നു. ഐഫ അവാര്‍ഡിന് സാധാരണ മലയാളി താരങ്ങള്‍ പോകാറില്ല. തനിക്ക് മലയാളത്തില്‍ നിന്നും കിട്ടുന്നതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം പ്രതിഫലവും കിട്ടിയെന്നും ടിനി ടോം പറഞ്ഞു.

ടിനി ടോം

അഭിമുഖങ്ങളെല്ലാം ഇംഗ്ലീഷിലായിരുന്നു. മറ്റു ഭാഷകളിലെ ആങ്കര്‍ റാണ ദഗുബതിയായിരുന്നു. ഞാനും പേളി മാണിയും റാണയും ഒരുമിച്ചാണ് സ്റ്റേജില്‍ എത്തുക. അവിടെ വച്ച് റാണയുമായി പരിചയപ്പെട്ടു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഷോയ്ക്ക് ശേഷം ഞങ്ങള്‍ പരസ്പരം മെസേജ് ചെയ്തിരുന്നു. ഇട്ക്ക് വച്ച് സുഖമില്ലാതായതോടെ ബന്ധമില്ലാതായെന്നും ടിനി പറയുന്നു.

‘മലയാളത്തിലെ ആരും അവാര്‍ഡിന് വിളിച്ചിട്ട് വരാന്‍ തയ്യാറല്ലായിരുന്നു. മലയാളത്തിലെ ഏതെങ്കിലും ആക്ടേര്‍സിനെ വിളിക്കാന്‍ സംഘാടകര്‍ പറഞ്ഞു. തനിക്ക് പരിചയമുള്ള വിനായകനെയും സൗബിനെയും ബിബിന്‍ വിഷ്ണുവിനെയും വിളിച്ചു. ഞങ്ങള്‍ തന്നെയാണ് അവാര്‍ഡ് തീരുമാനിച്ചതും. മികച്ച നടനുള്ള പുരസ്‌കാരം സൗബിനും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം വിനായകനും കൊടുക്കാമെന്ന് തീരുമാനിച്ചു.

ഷോയ്ക്ക് വലിയ സെക്യൂരിറ്റിയുണ്ടായിരുന്നു. വിനായകന്‍ കറുത്ത പാന്റും ഷര്‍ട്ടും ധരിച്ച് ഗ്ലാസും വെച്ചാണ് വന്നത്. ഹൂ ആര്‍ യു എന്ന് സെക്യൂരിറ്റി ചോദിച്ചപ്പോള്‍ ഐ ആം ഏന്‍ ആക്ടര്‍ എന്ന് വിനായകന്‍ പറഞ്ഞു. ഇങ്ങനെ രൂപത്തിലുള്ള നടനെ അവര്‍ കണ്ടിട്ടില്ല. വിനായകനെയും സൗബിനെയും അകത്തേക്ക് കയറ്റിവിട്ടില്ല.

അതേസമയം, വിനായകന്‍ തെലുങ്കരും തമിഴരും ഇരിക്കുന്നതിന് ഇടയിലൂടെ വന്ന് നമ്മളൊന്നും ആക്ടേര്‍സല്ല, ഇവിടെ ഇരുന്ന് കൂടെ എന്ന് ചോദിച്ച് അവിടെ പോയി ഇരുന്നു. ഇവിടെ വരെ വരാന്‍ പ്രയാസമുണ്ടായില്ല, പക്ഷെ ഇവിടെ നിന്ന് അകത്ത് കയറാനായിരുന്നു ബുദ്ധിമുട്ടെന്ന് സൗബിന്‍ വേദിയില്‍ വെച്ച് പറഞ്ഞു. എആര്‍ റഹ്‌മാനാണ് സൗബിന് അവാര്‍ഡ് സമ്മാനിച്ചത്. എനിക്കീ അവാര്‍ഡ് തന്ന റഹ്‌മാനിക്കയ്ക്ക് നന്ദിയും സൗബിന്‍ പറഞ്ഞു. ഇത് കേട്ട് താന്‍ അവിടുന്ന് ഓടിയെന്നും ടിനി ടോം പറയുന്നു.